കുട്ടമ്പുഴ: മഴക്കാലങ്ങളിൽ വീടുകളിൽ വെള്ളം കയറാതിരിക്കാൻ ഓപ്പറേഷൻ വാഹിനി പദ്ധതി കുട്ടമ്പുഴയിൽ ആരംഭിച്ചു. എറണാകുളം ജില്ലാ കളക്ടർ നേതൃത്വം നൽകുന്ന പദ്ധതിയാണിത്. കുട്ടമ്പുഴ ഒന്നാം പാറയിൽ നിന്നും 200 മീറ്ററോളം പുഴയിലേക്ക് തോടിൻ്റെ വീതി കൂട്ടുന്ന പദ്ധതിയാണ്. എല്ലാ മഴക്കാലത്തും ഇവിടെ റോഡ് ബ്ലോക്ക് ആവുന്നുണ്ട്. അതിന് ശാശ്വതപരിഹാരം ആണ് കൈത്തോട് വീതികൂട്ടി പുഴയിലേക്ക് എത്തിക്കുന്നത്. ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത് കൂത്താട്ടുകുളം ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ പ്രിയങ്കയാണ്. പഞ്ചായത്ത് പ്രസിഡണ്ട് കാന്തി വെള്ളകയ്യൻ ഉദ്ഘാടനം ചെയ്തു .വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി കെ എ ,വാർഡ് മെമ്പർ ജോഷി പൊട്ടിക്കൽ, ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസർ ബെൻസി ലാൽ, ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും തൊഴിലുറപ്പ് ഉദ്യോഗസ്ഥരും പ്രോഗ്രാമിന് നേതൃത്വം നൽകി.
