പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ നഗരസഭയിലെ വല്ലം പ്രദേശത്ത് 74 ഏക്കറോളം വരുന്ന റയോണ്‍സ് ഫാക്‌ടറി 1950-ല്‍ ആരംഭിച്ച് 2001-ല്‍ അടച്ച് പൂട്ടിയത് സര്‍ക്കാര്‍ ഏറ്റെടുത്തുവെങ്കിലും, കഴിഞ്ഞവർഷമാണ് തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരത്തുകയായ 73 മൂന്ന് കോടി രൂപ കൊടുത്തത്. സമീപവാസികളായ മൂന്നൂറോളം വീട്ടുകാര്‍ കുടിവെള്ളത്തിനായി പരക്കം പായുകയാണ്. 2002ല്‍ കമ്പനി താല്‍ക്കാലികമായി ലേ ഓഫിന്റെ പേരില്‍ പൂട്ടിയ സഹചര്യത്തിൽ കുടിവെള്ളം ലഭിക്കാതെ വന്നപ്പോള്‍ 10 വര്‍ഷം മുന്‍പ് വല്ലം പമ്പ് ഹൗസിനു സമീപം മിനി ഫില്‍ട്ടര്‍ ടാങ്കും സ്ഥാപിച്ചത്.
കമ്പനിയ്‌ക്കായി പെരിയാര്‍ തീരത്ത് അത്യാധൂനിക പമ്പുകള്‍ സ്ഥാപിച്ചത് പ്രദേശത്തുകാര്‍ക്കു ഗുണം ലഭിക്കുന്ന വിധത്തിലാകണമെന്നും കൃഷിയിടങ്ങളിലും കിണറുകളിലും കുടിവെള്ള സ്‌ത്രേതസ്സുകളും പുനരുജ്ജീവിപ്പിക്കാന്‍ നിലവിലുള്ള ജലസംഭരണിയും പമ്പ് ഹൗസും പുനര്‍ നിര്‍മ്മിക്കണമെന്നും ആവശ്യപ്പെട്ട് ജലവിഭവ മന്ത്രി എൽദോസ് കുന്നപ്പിള്ളി എംഎൽഎ കത്തുനൽകി.