Connect with us

Hi, what are you looking for?

NEWS

കാരുണ്യ കരസ്പർശവുമായി ധർമഗിരി ആശുപത്രി ഹോം കെയർ മൂന്നാം വർഷത്തിലേക്ക്

കോതമംഗലം : സെന്റ്. ജോസഫ്സ് ധർമഗിരി ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ധർമഗിരി ഹോം കെയർ പദ്ധതിയുടെ മൂന്നാം വാർഷികം ആചരിച്ചു. മെഡിക്കൽ സിസ്റ്റേഴ്സ് ഓഫ് സെന്റ്. ജോസഫ്സ് മദർ ജനറൽ മദർ. ഫിലോമി MSJ വാർഷികം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ റവ. സി. ജോസ്മിൻ MSJ അധ്യക്ഷത വഹിച്ചു. ഹോസ്പിറ്റൽ സെക്രട്ടറി അഡ്വ. മാത്യു ജോസഫ്, മെഡിക്കൽ സൂപ്രണ്ട് ഡോ. റോബിൻ ജോർജ്, ഹോസ്പിറ്റൽ അസി. അഡ്മിനിസ്‌ട്രേറ്റർ സി. ഡെറ്റി MSJ, ഹോം കെയർ സർവീസ് ഇൻചാർജ് ഡോ. സി. ലിവീന MSJ, എന്നിവർ സംസാരിച്ചു.

കോതമംഗലം താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ നിന്നും ആശുപത്രിയിൽ നേരിട്ട് എത്തുവാൻ പ്രയാസം അനുഭവിക്കുന്ന രോഗികളെ വീടുകളിൽ അവരുടെ അടുത്ത് ഡോക്ടറുടെ നേതൃത്വത്തിൽ നേരിട്ടെത്തി ചികിത്സാ സൗകര്യം ലഭ്യമാക്കുന്ന പദ്ധതിയാണ് ഹോം കെയർ. ഡോക്ടർ കൺസൾട്ടേഷൻ, നഴ്സുമാരുടെ പരിചരണം, ലാബ് സേവനങ്ങൾ, ഫിസിയോതെറാപ്പി, അവശ്യ മരുന്നുകളുടെ വിതരണം, മറ്റു സേവനങ്ങളായ യൂറിൻ ട്യൂബ് ചെയ്ഞ്ച്, റയ്ൽസ് ട്യൂബ് ചെയ്ഞ്ച്, ഡ്രസ്സിങ്, വൂണ്ട് കെയർ, ആംബുലൻസ് തുടങ്ങിയ സേവനങ്ങൾ ഈ പദ്ധതിയിലൂടെ ലഭ്യമാണ്. മൂന്നാം വാർഷികത്തോടനുബന്ധിച്ച് കൂടുതൽ മേഖലകളിലേക്ക് ഹോം കെയർ പദ്ധതി വ്യാപിപ്പിക്കുമെന്ന് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ റവ. സി. ജോസ്മിൻ MSJ അറിയിച്ചു…

You May Also Like

CHUTTUVATTOM

കോതമംഗലം: അർജുൻ ആയങ്കിക്ക് കോതമംഗലത്ത് ഒരു കേസിൽ ജാമ്യം ലഭിച്ചു.കോതമംഗലം എസ്.എച്ച്.ഓയെ സാമൂഹ മാധ്യമം വഴി ഭീഷണിപ്പെടുത്തിയ കേസിലാണ് കോതമംഗലം കോടതി ജാമ്യം അനുവദിച്ചത്.എന്നാൽ ചേലാട് റിസോർട്ടിൽ നിന്ന് പിടികൂടിയ കേസിൽ നേരത്തെ...

CHUTTUVATTOM

കോതമംഗലം:മുഖ്യമന്ത്രി വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ നൂറ് ദിന ആഘോഷം കോൺഗ്രസ് കോതമംഗലം, കവളങ്ങാട് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തി.കെപിസിസി മെമ്പർ എ.ജി.ജോർജ് ഉദ്ഘാടനം ചെയ്തു,കോൺഗ്രസ് കോതമംഗലം ബ്ലോക് പ്രസിഡന്റ് ഷമീർ...

CHUTTUVATTOM

കോതമംഗലം: സംസ്ഥാന വിനോദസഞ്ചാര വകുപ്പും എറണാകുളം ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച ലാവണ്യം 2026 ഓണാഘോഷം കുട്ടമ്പുഴ പന്തപ്ര ആദിവാസി ഉന്നതിയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി...

CHUTTUVATTOM

കോതമംഗലം: നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടി നാടിന് അഭിമാനമായി മാറിയ പല്ലാരിമംഗലം മണിക്കിണര്‍ സ്വദേശിനി അല്‍ഫിയ ജലീലിനെ ആദരിച്ചു. 603മാര്‍ക്ക് നേടി കേരള റാങ്കില്‍ 591-ാംസ്ഥാനവും ഓള്‍ ഇന്ത്യ ലെവലില്‍ 9092-ാം...

CHUTTUVATTOM

കോതമംഗലം: ധര്‍മ്മഗിരി സെന്റ്‌ ജോസഫ് പ്രൊവിന്‍സ് അംഗമായ സി.ഫാറ്റിമ (അച്ചാമ്മ -87) നിര്യാതയായി.സംസ്‌കാരം ബുധനാഴ്ച 1.30 ന് തങ്കളം പ്രൊവിന്‍ഷ്യല്‍ ഹൗസ് കപ്പേളയില്‍. പരേത പാലാ രൂപത പൂഞ്ഞാര്‍ ഇടവക ചന്ദ്രന്‍കുന്നേല്‍ പരേതരായ...

CHUTTUVATTOM

കോതമംഗലം: കോഴിപ്പിള്ളി ഗ്രീന്‍ വ്യൂ നഗര്‍ ഓണാഘോഷം ബുധനാഴ്ച നടത്തും. അംഗങ്ങളുടെ വിവിധ കലാപരിപാടികളും, ഓണസദ്യയും നടത്തും. ഭാരവാഹികളായ ടി.ഇ കുര്യന്‍, ഏ.ഒ വര്‍ഗീസ്, ആഷ്ലി അബ്രഹാം, ജോബി ചക്കിയത്ത്, ടെസ്സി വര്‍ഗീസ്...

CHUTTUVATTOM

കോതമംഗലം: രാഷ്ട്രിയ പ്രവര്‍ത്തകര്‍ സാധാരണക്കാരുടെ വിഷമതകളില്‍ ഇടപെട്ട് അവരെ ചേര്‍ത്ത് നിര്‍ത്തണമെന്ന് മുന്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളി. കോണ്‍ഗ്രസ് നേര്യമംഗലം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഓണാഘോഷവും, ഓണക്കിറ്റ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു എല്‍ദോസ്...

CHUTTUVATTOM

കോതമംഗലം: കോഴിപ്പിള്ളി ആരാധനാ റെസിഡന്റ്‌സ് അസോസിയേഷന്റെ ആിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് സംഗീത പ്രതീഷ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് ബാബു മാലിയില്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ എന്‍....

CHUTTUVATTOM

കോതമംഗലം: സമുദ്രനിരപ്പില്‍ നിന്ന് 17, 598 ഫീറ്റ് ഉയരത്തില്‍ സ്ഥാപിച്ചിരിക്കുന്ന മൗണ്ട് എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാമ്പ് നടന്നു കയറിയ സിപിഒ അനു ടി സാബുവിനെ യൂത്ത് കോണ്‍ഗ്രസ് കീരംപാറ മണ്ഡലം കമ്മിറ്റിയുടെ...

CHUTTUVATTOM

കോതമംഗലം: ഫാസിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും ഓണഘോഷ പരിപാടികളുടെ ഉദ്ഘാടനവും സിനിമ ആർട്ടിസ്റ്റ് മിയാ ജോർജ് നിർവഹിച്ചു. ഫാസ് നടപ്പാക്കുന്ന വിവിധ പ്രൊജക്റ്റുകളുടെ ഉദ്ഘാടനം ഷിബു തെക്കുംപുറം എംഎൽഎ നിർവഹിച്ചു.പ്രസിഡന്റ്‌ ബേസിൽ എബ്രഹാം...

CHUTTUVATTOM

കോതമംഗലം: ഓണാഘോഷക്കാലത്ത് വ്യാജമദ്യനിര്‍മ്മാണവും വില്പനയും പൂര്‍ണ്ണമായും തടയുന്നതിന് വനമേഖലയടക്കം ഫോറസ്റ്റ്, പോലീസ്, എക്സൈസ് വകുപ്പുകള്‍ ത്രിതലപഞ്ചായത്തുകളുടേയും മുനിസിപ്പാലിറ്റികളുടെയും സഹകരണത്തോടെ സംയുക്ത റെയിഡുകള്‍ നടത്തണമെന്നും വാഹനപരിശോധന കര്‍ശനമാക്കണമെന്നും കെസിബിസി മദ്യ-ലഹരി വിരുദ്ധസമിതി കോതമംഗലം രൂപത...

CHUTTUVATTOM

കോതമംഗലം: അങ്കമാലി കിടങ്ങൂര്‍ ഓക്‌സീലിയം സ്‌കൂളില്‍ നടന്ന സിഐഎസ്‌സിഇ സോണ്‍-സി കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ കോതമംഗലം ക്രിസ്തുജ്യോതി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ 10 സ്വര്‍ണ്ണം,5 വെള്ളി,1 വെങ്കലം എന്നിങ്ങനെ 16 മെഡലുകളള്‍ നേടി. സ്വര്‍ണ്ണ മെഡല്‍...

error: Content is protected !!