×
Connect with us

Pravasi

കോതമംഗലവുമായി അടുത്ത ബന്ധമുള്ള യുവാവ് മാള്‍ട്ട ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി

Published

on

മാൾട്ട : യൂറോപ്യന്‍ യൂണിയനിലെ രാജ്യമായ മാള്‍ട്ടയുടെ ക്രിക്കറ്റ് അസോസിയേഷന്റെ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്‌ കോതമംഗലവുമായി വേരുകളുള്ള സിറില്‍ മാത്യു എന്ന യുവാവ്. നെല്ലിമറ്റം MBITS എഞ്ചിനീയറിങ് കോളേജില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ സിറില്‍ സ്‌കൂള്‍ കാലഘട്ടത്തില്‍ സജീവമായി ക്ലബ് ക്രിക്കറ്റിലുണ്ടായിരുന്നു. കോളേജിലെ ആദ്യ ഇലക്ടോണിക് ബാച്ചായ 2009 – 2013 വർഷത്തിലെ പൂർവ്വ വിദ്യാർത്ഥിയാണ് സിറിൽ.

അടിമാലി പുല്ലന്‍ മാത്യു- മോളി ദമ്പതികളുടെ മകനാണ് സിറില്‍ മാത്യു. ഐസിസി ലോക റാങ്കിങ്ങില്‍ 72- യാം സ്ഥാനത്തുള്ള രാജ്യമാണ് മാള്‍ട്ട. മൂന്നു വര്‍ഷത്തോളമായി മാള്‍ട്ടയില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറായി ജോലി നോക്കുന്നതിനൊപ്പം മാള്‍ട്ടയിലെ ക്ലബ് ക്രിക്കറ്റില്‍ സജീവമായിരുന്നു സിറില്‍. കൗമാരക്കാരുടെ കായിക തലസ്ഥാനമായ കോതമംഗലത്തിനും, MBITS കോളേജിനും അഭിമാനകരമായ നേട്ടമാണ് സിറിലിലൂടെ കൈവന്നിരിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Business

അഭിമാനമായി കോതമംഗലം സ്വദേശിനി; കാനഡയിലെ എൻജിനീയറിങ് പരീക്ഷയിൽ ഒന്നാം റാങ്ക്.

Published

on

കാനഡ : കോതമംഗലം സ്വദേശിനിയായ വിദ്യാർത്ഥിനി കാനഡയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി. ബയോമെഡിക്കൽ എൻജിനീയറിങ് കോഴ്സിനാണ് ഹണിമോൾ വിനോദിന് ഗോൾഡ് മെഡൽ ലഭിച്ചിരിക്കുന്നത്. കോതമംഗലം ബ്ലോക്ക് നഗറിലെ പുതീക്കൽ വിനോദിൻറെയും ലൈസ്സയുടെയും മകളാണ് ഹണിമോൾ. GlobalEdu and Mentor Academy വഴിയാണ് ഹണിമോൾ കാനഡയിലെ Centennial college ലേക്ക് പ്രവേശനം നേടിയത്. IELTS നു ഉയർന്ന മാർക്ക് കരസ്ഥമാക്കാനും കാനഡ college and course selection, admission, visa processing തുടങ്ങിയ സേവനങ്ങൾ ചെയ്തു നൽകിയതിനും ഹണിമോൾ Mentor Academy And GlobalEdu വിനോടുള്ള നന്ദി രേഖപ്പെടുത്തി.

Continue Reading

Pravasi

നെല്ലിമറ്റം സ്വദേശിയായ ഡോക്ടർ വിദ്യാധരൻ ഇറാനിലെ ഷിറാസിൽ അന്തരിച്ചു.

Published

on

കോതമംഗലം : നെല്ലിമറ്റം ചെല്ലിശ്ശേരിൽ വീട്ടിൽ ഡോക്ടർ വിദ്യാധരൻ (78 ) ഇറാനിലെ ഷിറാസിൽ അന്തരിച്ചു. ഇറാനിലെ ഷായുടെ ഭരണകാലത്ത് ഭാരത സർക്കാരിനാൽ ഇറാനിൽ സേവനം അനുഷ്ടിക്കുന്നതിനായി നിയോഗിക്കപ്പെട്ട ഡോക്ടർമാരിൽ ഒരാൾ ആയിരുന്നു . ഇറാൻ സർക്കാർ ആരോഗ്യ വിഭാഗത്തിൽ ദീർഘകാലം സേവനമഷ്ഠിച്ച അദ്ദേഹം, തുടർന്ന് സ്വകാര്യ മേഖലയിലും മികച്ച അനസ്തേഷ്യ വിദഗ്ദ്ധനായിരുന്നു.
ഭാര്യ: മിനു , മക്കൾ : നീന, നവീദ്.
സംസ്കാരം ശനിയാഴ്ച ടെഹ്‌റാനിൽ നടത്തും.

Continue Reading

Pravasi

കീരമ്പാറ സ്വദേശി ഓസ്ട്രേലിയയിൽ കുഴഞ്ഞു വീണു മരിച്ചു.

Published

on

ഓട്രേലിയ : കീരമ്പാറ സ്വദേശി ഓസ്ട്രേലിയയില്‍ കുഴഞ്ഞുവീണ് മരിച്ചു. തറവട്ടത്തില്‍ ടോമി ജേക്കബ് ആണ് മരിച്ചത്. 55 വയസായിരുന്നു. ഓസ്ട്രേലിയയിലെ പാംസ്റ്റണ്‍ റീജിയേണല്‍ ഹോസ്പിറ്റലില്‍ ജീവനക്കാരനായിരുന്നു ടോമി. വീഡിയോ ഗ്രാഫറായിരുന്ന ടോമി നിരവധി ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചിട്ടുമുണ്ട്. വര്‍ഷങ്ങളായി ഓസ്ട്രേലിയയിലെ ഡാർവിനിൽ ജോലി ചെയ്തിരുന്നത്. സംസ്കാരം പിന്നീട്.

Continue Reading

Recent Updates

CRIME8 hours ago

നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി

പെരുമ്പാവൂർ: നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. വെങ്ങോല അല്ലപ്ര ചിറ്റേത്തുകുടി  മാഹിൻ (പുരുഷു മാഹിൻ 28) നെയാണ് കാപ്പ ചുമത്തി 6 മാസത്തേക്ക് നാട്...

NEWS9 hours ago

അതിഥി തൊഴിലാളികളുടെ വിവരശേഖരണം അറുപതിനായിരത്തോളമായി

കോതമംഗലം: റൂറൽ ജില്ലയിൽ പോലീസിന്‍റെ നേതൃത്വത്തിലുള്ള അതിഥി തൊഴിലാളികളുടെ വിവരശേഖരണം അറുപതിനായിരത്തോളമായി. റൂറൽ ജില്ലയിലെ അഞ്ച് സബ്ഡിവിഷനുകളിലെ മുപ്പത്തിനാല് പോലീസ് സ്റ്റേഷനുകളിലും രജിസ്ട്രേഷൻ നടക്കുന്നുണ്ട്. അതിഥി തൊഴിലാളികളുടെ...

NEWS1 day ago

ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കോതമംഗലം നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു

കോതമംഗലം: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് “മാലിന്യമുക്ത നവകേരളം” ക്യാമ്പിന്റെ ഭാഗമായി കോതമംഗലം നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു.കന്നി ഇരുപത് പെരുന്നാൾ കൂടി നടക്കുന്ന സാഹചര്യത്തിൽ ഹരിത കർമ്മ...

NEWS1 day ago

റോഡുവികസനത്തിന് രാഷ്രീയമില്ല: മന്ത്രി മുഹമ്മദ് റിയാസ്

പെരുമ്പാവൂർ : ഉയർന്ന നിലവാരത്തിൽ 2.57 കോടി രൂപാ ചിലവഴിച്ച് പുനർ നിർമ്മാണം പൂർത്തിയാക്കിയ റയോൺപുരം പാലത്തിന്റെയും , സംസ്ഥാന ബജറ്റിൽ ഈ വർഷം 5 കോടി...

NEWS1 day ago

കന്നി ഇരുപത് പെരുന്നാൾ: തീർത്ഥാടകർക്കായി  നേർച്ച കഞ്ഞി വിതരണം നടത്തി 

  കോതമംഗലം : കന്നി ഇരുപത് പെരുന്നാൾ പ്രമാണിച്ച് തീർത്ഥാടകർക്കായി നാട്ടുകാരുടെ നേതൃത്വത്തിൽ കോതമംഗലം ബേസിൽ സ്കൂളിന് സമീപത്ത് നേർച്ച കഞ്ഞി വിതരണം സംഘടിപ്പിച്ചു. 11 വർഷമായി...

NEWS3 days ago

സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് വനം വകുപ്പ് : മാമലക്കണ്ടത്ത് സംഘർഷാവസ്ഥ

കോതമംഗലം : മാമലക്കണ്ടം കൊയ്നിപ്പാറ പ്രദേശത്തേക്കുള്ള സഞ്ചാര സ്വാതന്ത്ര്യം വന വകുപ്പ് തടഞ്ഞതിനെ തുടർന്ന് പ്രദേശത്ത് വൻ സംഘർഷാവസ്ഥ.പതിറ്റാണ്ടുകളായി ഈ പ്രദേശത്തെ ജനങ്ങൾ താമസിച്ച് വരുന്നതാണ് .മാത്രമല്ല,...

NEWS3 days ago

നക്ഷത്രസമൂഹങ്ങളെ നിരീക്ഷിക്കാന്‍ കഴിയുന്ന അത്യാധുനിക ടെലിസ്‌കോപ്പ് എം എ കോളേജ് ഓഫ് എന്‍ജിനീയറിങിന്

കോതമംഗലം: കേരളത്തില്‍ സ്വന്തമായി ടെലിസ്‌കോപ്പ് സൗകര്യം ഉള്ള എന്‍ജിനീയറിംഗ് കോളേജ് എന്ന സ്ഥാനം എം എ എന്‍ജിനീയറിംഗ് കോളേജിനും. പ്രപഞ്ചത്തോടുള്ള ആകര്‍ഷണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പില്‍, കോതമംഗലം...

NEWS3 days ago

കളിക്കളത്തിൽ അജയ്യരായി വീണ്ടും എം. എ. സ്പോർട്സ് അക്കാദമി

കോതമംഗലം : തേഞ്ഞിപ്പലം, കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന 67-മത് ഡോ. ടോണി ദാനിയേൽ സംസ്ഥാന സീനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പുരുഷ – വനിതാ വിഭാഗത്തിൽ 240.5...

NEWS4 days ago

ഷീ കൗണ്ടർ പ്രവർത്തനം ആരംഭിച്ചു

കോതമംഗലം: മഹാ പരിശുദ്ധനായ ബസേലിയസ് ബാവയുടെ 332മത് ഓർമ്മ പെരുന്നാൾ കന്നി 20 നോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ...

NEWS4 days ago

കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ മിന്നൽ പരിശോധന : പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.

കോതമംഗലം : കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ പഴകിയ ഭക്ഷണസാധനങ്ങൾ വീണ്ടും ചൂടാക്കി വിൽപ്പന നടത്തുന്നതായും വ്യത്തിഹീനമായ സാഹചര്യമാണ് പലയിടത്തുമെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ കോതമംഗലം ഹെൽത്ത്...

NEWS4 days ago

ഇളങ്ങവം സ്കൂളിൽ വർണ്ണകൂടാരം പദ്ധതി:ആന്റണി ജോൺ എംഎൽഎ  ഉദ്ഘാടനം ചെയ്തു

\കോതമംഗലം : വാരപ്പെട്ടി ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂളിൽ പ്രീ പ്രൈമറി സ്റ്റാർസ് വർണ്ണകൂടാരം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച പാർക്കിന്റെയും പ്രീ പ്രൈമറി ക്ലാസ്സ്‌...

NEWS4 days ago

തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസിൻറെ ആദ്യ റീച്ച് ഗതാഗതത്തിനായി തുറന്നു കൊടുത്തു

കോതമംഗലം : തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസിൻറെ ആദ്യ റീച്ച് ആന്റണി ജോൺ എം എൽയുടെ നേതൃത്വത്തിൽ ഗതാഗതത്തിനായി തുറന്നു കൊടുത്തു. തങ്കളം ലോറി സ്റ്റാൻഡ്...

NEWS5 days ago

തട്ടേക്കാട് പാലത്തിൽ നിന്നും ചാടിയ ആളുടെ മൃദദേഹം കണ്ടെത്തി

കോതമംഗലം :രണ്ടു ദിവസം മുൻപ് തട്ടേക്കാട് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്ത ആളുടെ മൃദദേഹം ഇന്ന് ഫയർ ഫോഴ്‌സ് തിരച്ചിൽ സംഘം കണ്ടെത്തി. പാലത്തിനു...

NEWS5 days ago

നബിദിന റാലിക്കിടയിലേക്ക് പോത്ത് വിരണ്ടോടി; 5പേര്‍ക്ക് പരിക്ക്

നെല്ലിക്കുഴി: ചെറുവട്ടൂരില്‍ നബിദിന റാലിക്കിടയിലേക്ക് വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തില്‍ മദ്രസ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 5പേര്‍ക്ക് പരിക്കേറ്റു. ചെറുവട്ടൂര്‍ കോട്ടെപീടിക നൂറുല്‍ ഇസ്ലാം മദ്രസയ്ക്ക് സമീപം ഇന്ന് രാവിലെയായിരുന്നു...

NEWS6 days ago

കാട്ടാന ശല്യം ഉണ്ടായ പ്രദേശങ്ങൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു

കോതമംഗലം : കീരമ്പാറ പഞ്ചായത്തിൽ കാട്ടാന ശല്യം ഉണ്ടായ പ്രദേശങ്ങൾ എം എൽ എ സന്ദർശിച്ചു.ചാരുപ്പാറ – ചീക്കോട് പ്രദേശങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിലായി ആനകളുടെ ശല്യം കണ്ടുവന്നത്...

Trending