കോതമംഗലം: കവളങ്ങാട് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിതാ കർഷകർക്കുള്ള കറവപശു വിതരണം ചെയ്തു. 18 വാർഡുകളിലായി 33 കറവ പശുക്കളെയാണ് കർഷകർക്ക് നൽകുന്നത്. ഇതിനായി 10 ലക്ഷത്തോളം രൂപയാണ് ഗ്രാമപഞ്ചായത്ത് വകയിരുത്തിയിരിക്കുന്നത്. ഊന്നുകൽ മൃഗാശുപത്രിയിൽ വച്ച് നടന്ന ചടങ്ങിന്റെ ഉൽഘാടനം പ്രസിഡന്റ് സൈജന്റ് ചാക്കോ നിർവഹിച്ചു. റ്റി.എച്ച് നൗഷാദ്, അധ്യക്ഷനായി, വൈസ് പ്രസിഡന്റ് ജിൻസിയ ബിജു, വെറ്റിനറി സർജൻ ഡോക്ടർ ലാൽജി മാത്യു, ലിസി ജോളി, ഉഷ ശിവൻ,തുടങ്ങിയവർ പങ്കെടുത്തു.
