Connect with us

Hi, what are you looking for?

NEWS

കോവിഡ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ; വ്യാപാരശാലകള്‍ക്കും, കളിയിടങ്ങള്‍ക്കും നിയന്ത്രണം.

കോതമംഗലം ; നെല്ലിക്കുഴി ഗ്രാമപഞ്ചായത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. സര്‍വ്വകക്ഷിയോഗത്തിലാണ് തീരുമാനമെടുത്തത്. നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ വ്യാപാരസ്ഥാപനങ്ങള്‍ ഇനിമുതല്‍ രാവിലെ 7 മണിമുതല്‍ വൈകിട്ട് 6 വരെയാണ് പ്രവര്‍ത്തന സമയം ഹോട്ടല്‍ ബേക്കറി കടകള്‍ക്ക് 7 മണിവരെ പ്രവര്‍ത്തനാനുമതിയുണ്ട് .വഴിയോരകച്ചവടങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമാണ്. ഞായറാഴ്ച്ച ഗ്രാമപഞ്ചായത്തില്‍ സബൂര്‍ണ്ണ ലോകഡൗണ്‍ പ്രഖ്യാപിച്ചു . ഇറച്ചി,മത്സ്യ മാര്‍ക്കറ്റുകള്‍ ഇനിമുതല്‍ കര്‍ശന ഉപധികളോടെയാകും പ്രവര്‍ത്തനാനുമതി. കളിയിടങ്ങള്‍ പൂര്‍ണമായും ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ നിരോധിച്ചു.


തിങ്കളാഴ്ച്ച മുതല്‍ ഗ്രാമപഞ്ചായത്തില്‍ കോവിഡ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും ഇതുമായി ബന്ധപെട്ട മുഴുവന്‍ വിവരങ്ങളും മുഴുവന്‍ ആളുകള്‍ക്കും കണ്ട്രോള്‍ റൂമില്‍ ബന്ധപെട്ടാല്‍ ഇനിമുതല്‍ അറിയാന്‍ കഴിയും . 7 മണിക്ക് ശേഷം പൊതുനിരത്തുകളില്‍ ആളുകള്‍ക്ക് നിയന്ത്രണമുണ്ട്.വാര്‍ഡ് തലങ്ങളില്‍ ജാഗ്രതാസമിതികള്‍ ശക്തമാക്കാനും . കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളിലും സാനിറ്റൈസറും,മാസ്ക്കും നിര്‍ബന്ധമാക്കി. നിര്‍ദ്ദേശങ്ങള്‍ അടങ്ങുന്ന ലഘുലേഖ വിതരണം ചെയ്യാനും നിയന്ത്രണങ്ങള്‍ ശക്തമായി നടപ്പിലാക്കാനും സര്‍വകക്ഷിയോഗം തീരുമാനമെടുത്തു.യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് രഞ്ജിനി രവി അധ്യക്ഷയായി .

ക്ഷേമകാര്യ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍ സഹീര്‍ കോട്ടപറബില്‍ ജില്ലാപഞ്ചായത്ത് അംഗം കെ.എം പരീത്,സത്താര്‍ വട്ടക്കുടി രാഷ്ട്രീയ കക്ഷി പ്രതിനിധികളായ അസീസ് റാവുത്തര്‍, പി.എം മജീദ്,കെ.എം മുഹമ്മദ് ,പി.എ ഷിഹാബ്,കെ.ജി പ്രസാദ് വ്യാപാരി പ്രതിനിധികളായ സി.ബി അബ്ദുല്‍കരീം,അബുവട്ടപ്പാറ ,കെ.എം യൂസഫ്,ജയചന്ദ്രന്‍,അനില്‍ ഞാളുമഠം, ജനപ്രതിനിധികള്‍ ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...