കോതമംഗലം: നെല്ലിക്കുഴിയിൽ കോൺഗ്രസ് പ്രവർത്തകരും Dyfi പ്രവർത്തകരും നേർക്കുനേർ പ്രതിഷേധിച്ചു. വൈകിട്ട് അഞ്ച് മണിയോടെയാണ് ഇരു പാർട്ടികളുടേയും പ്രകടനങ്ങൾ ആരംഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്നാവശ്യെപ്പെട്ട് കോൺഗ്രസ് പ്രവർത്തകരും -മുഖ്യമന്ത്രി പിണറായി വിജയന് ഐക്യദാർഡ്യം പ്രഖ്യാപിച്ചുമാണ് പ്രതിഷേധം സംഘടിപ്പിച്ചത് . നെല്ലിക്കുഴി ടൗൺ ചുറ്റിയായിരുന്നു ഇരു പാർട്ടിയുടേയും പ്രതിഷേധം. പ്രതിഷേധത്തെ തുടർന്ന് കോതമംഗലം – ആലുവ റൂട്ടിൽ ഗതാഗത തടസ്സം നേരിട്ടു. പ്രകടനം നേർക്കുനേർ എത്തുകയും സംഘർഷ സാധ്യത കണക്കിലെടുത്ത് കോതമംഗലം സി.ഐ അനീഷ് ജോയിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിൻ്റെ സമയോചിതമായ ഇടപെടലിൽ സംഘർഷം ഒഴിവാക്കാനായി.
