Connect with us

Hi, what are you looking for?

CHUTTUVATTOM

കമ്യൂണിറ്റി കിച്ചൻ നടപ്പാക്കുന്നതിൽ CPIM രാഷ്ട്രീയം കളിക്കുന്നതായി UDF; വ്യാപക പണപ്പിരിവെന്ന് ആക്ഷേപം

നെല്ലിക്കുഴി : ലോക് ഡൗണിനെ തുടർന്ന് സർക്കാർ നിർദേശിച്ചിട്ടുള്ള കമ്മ്യൂണിറ്റി കിച്ചൻ നടപ്പാക്കുന്നതിൽ നെല്ലിക്കുഴി പഞ്ചായത്തിൽ സർക്കാർ മാനദണ്ഡങ്ങൾ മറികടന്ന് രസീത് പോലും നൽകാതെ പണപ്പിരിവ് നടത്തുന്നതായി യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി സെക്രട്ടറിയും ഭരണ സമിതിയഗങ്ങളും,  സി പി എം പ്രാദേശിക നേതാക്കളും ചേർന്ന് സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും പണപ്പിരിവ് നടത്തുകയാണെന്നാണ് യു ഡി ഫ് ആരോപിക്കുന്നത്.

പിരിക്കുന്ന പണത്തിന് രസീത് നൽകുന്നതുമില്ല. കമ്മ്യൂണിറ്റി കിച്ചൻ നടപ്പാക്കാനാവശ്യമുള്ള തുക തനത് ഫണ്ടിൽ നിന്നും അനുവദിച്ച് കഴിഞ്ഞ ഇരുപത്തിയാറിന് സർക്കാർ ഉത്തരവായിട്ടുള്ളതാണ്. കുടുംബശ്രി മെമ്പർ സെക്രട്ടറിക്കാണ് കമ്മ്യൂണിറ്റി കിച്ചൻ നടത്തുന്നതിന്റെ ചുമതല. നെല്ലിക്കുഴി പഞ്ചായത്ത് ആഫിസിന് സമീപമുള്ള ആഡിറ്റോറിയത്തിൽ  നടത്തിയ കമ്മ്യണിറ്റി ഭക്ഷണ വിതരണത്തിന് നുറ്റി അൻപതിലെറെപേരെ പങ്കെടുപ്പിച്ച് കൊണ്ടാണ് പ്രസിഡൻറ്റും ഉദ്ധ്യേഗസ്തരും വിതരണച്ചടങ്ങ് നടത്തിയത്. ആൾക്കൂട്ടം ലോക് ഡൗൺ നിയമത്തിന് വിരുദ്ധവുമാണ്.

ഇന്നലെ തുടങ്ങിയ കമ്മ്യണിറ്റി കിച്ചനിൽ ഹേൽത്ത് വിഭാഗമൊ കുടുംബശ്രി അംഗങ്ങളെ ഉണ്ടായിരിന്നില്ല. വാർഡ് മെമ്പർമാർ പൊലും അറിയാതെയാണ് പല വാർഡിലും ഗുണഭോക്ത ലിസ്റ്റ് തയ്യാറാക്കി ഭക്ഷണ പൊതികൾ വിതരണം ചെയ്തത്. മഹാമാരിയിൽ ജനങ്ങൾ കഷ്ടപെടുന്ന സാഹചര്യത്തിലും പഞ്ചായത്ത് അധികാരികളുടെ ഏകപക്ഷിയമായ നിലപാടിൽ യു ഡി എഫ് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ പി എം ബഷീർ, കെ എം കുഞ്ഞു ബാവ, കെ എം മുഹമ്മദ്, കെ എം ആസാദ്, എം എം പ്രവീൺ എന്നിവർ പ്രതിഷേധിച്ചു.

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...