പോത്താനിക്കാട് : പൈങ്ങോട്ടൂർ ടൗണിൽ സെൻ്റ് ആൻ്റണീസ് ഫൊറോന പള്ളിക്ക് സമീപം നിയന്ത്രണം വിട്ട കാർ കെട്ടിടത്തിലേക്ക് ഇടിച്ച് കയറി അപകടം . റേഷൻ കട ഉൾപ്പെടെ പ്രവർത്തിക്കുന്ന കെട്ടിടത്തിൻ്റെ വരാന്തയിലേക്ക് നിയന്ത്രണം വിട്ട് ഹോണ്ട അമേസ് കാർ ഇടിച്ച് കയറുകയായിരുന്നു. കെട്ടിടത്തിൻ്റെ മുൻവശത്തെ വരാന്തയുടെ മേൽക്കൂര പൂർണ്ണമായി തകർന്നു വീണു. അപകടം നടക്കുമ്പോൾ കടയിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ ആളപായ ഒഴിവായി.
