പെരുമ്പാവൂര്‍: ആലുവ – പെരുമ്പാവൂർ റോഡിൽ ചെമ്പറക്കി വളവില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് ഇരുപതോളം യാത്രക്കാർക്ക് പരിക്ക്. നാലോളം യാത്രക്കാരെ ഗുരുതരനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വെളളിയാഴ്ച്ച വൈകിട്ട് ആറുമണിയോടുകൂടിയാണ് അപകടം നടന്നത് . ചെമ്പറക്കി വളവിൽ പെരുമ്പാവൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന മഹാറാണി ബസ് കാറിനെ മറികടക്കുവാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ചിത്രം ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റവരെ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

You must be logged in to post a comment Login