കോതമംഗലം: കോട്ടപ്പടി നാഗഞ്ചേരി കുര്യാച്ചൻ, മുതുകാടൻ എന്നയാളുടെ വളർത്ത് പോത്താണ് പെരിയാർ വാലി ബ്രാഞ്ച് കനാലിൽ വീണത്. ചെളിയിൽ പുതഞ്ച് എഴുന്നേൽക്കാൻ പറ്റാതെ കിടന്ന പോത്തിനെ കോതമംഗലത്ത് നിന്ന് എത്തിയ അഗ്നി രക്ഷാ സേന ബെൽറ്റ് ഉപയോഗിച്ച് സുരക്ഷിതമായി കരയിൽ എത്തിച്ചു. പോത്ത് വീണ ഭാഗത്ത് കനാലിന് ഏകദേശം ഇരുപത്തിഅഞ്ച് അടി ആഴമുണ്ടായിരുന്നു.
സേനാംഗങ്ങളായ കെ.എം മുഹമ്മദ് ഷാഫി, കെ കെ ബിനോയി . കെ.റ്റി. ഷാജു, പി.എം ഷാനവാസ്, എം മുരുകൻ, എം. കിഷോർ, വിഷ് ന്നു മോഹൻ, അഖിൽ , പി.പി.ഷം ജു, കെ.ജെ ജേക്കബ് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.