കോതമംഗലം – പെരിയാറിലെ ജലനിരപ്പ് ഉയർത്തിയതോടെ വിനോദസഞ്ചാരകേന്ദ്രമായ ഭൂതത്താൻകെട്ടിൽ ബോട്ടിംഗ് പുനരാരംഭിച്ചു; കിഴക്കിൻറെ വിനോദസഞ്ചാരകേന്ദ്രമായ ഭൂതത്താൻകെട്ട് ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും സജീവമായി. പ്രകൃതിരമണീയമായ ഭൂതത്താൻകെട്ടിനെ മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് ഇവിടത്തെ ബോട്ട് സവാരി ആണ്. കിഴക്കൻ മേഖലകളിലേക്ക് പോകുന്ന വിനോദസഞ്ചാരികളുടെ ഒരു ഇടത്താവളമായ ഭൂതത്താൻകെട്ടിൽ സീസൺ ആരംഭിച്ചതോടെ നൂറുകണക്കിന് വിനോദസഞ്ചാരികളാണ് ദിനംപ്രതി എത്തുന്നത്.
പ്രകൃതി ഭംഗി ആവോളം നുകർന്ന് പെരിയാറിന്റെ ഓളപ്പരപ്പിലൂടെ കാടിനെ അടുത്തറിഞ്ഞുള്ള ഇവിടത്തെ ബോട്ട് സവാരിക്ക് പ്രത്യേകതകൾ ഏറെയാണ്. തട്ടേക്കാട്, കുട്ടമ്പുഴ, ഇഞ്ചത്തൊട്ടി, ഞായപ്പിള്ളി, നേര്യമംഗലം എന്നീ പ്രദേശങ്ങളിലേക്കാണ് ബോട്ട് യാത്ര നടത്തുന്നത്. ദേശാടനപക്ഷികൾ, മ്ലാവ്, ആന തുടങ്ങിയ ജീവികളെ യാത്രയിലുടനീളം കാണാൻ സാധിക്കും. പീലി വിടർത്തിയാടുന്ന മൈലുകളെ യും ,വനപ്പക്ഷികളുടെ ചിലമ്പലും എല്ലാം കണ്ടും കേട്ടും ആസ്വദിച്ചുള്ള ബോട്ട് യാത്ര മറക്കാനാവാത്ത അനുഭവം എന്നാണ് എല്ലാവരും വിശേഷിപ്പിക്കുന്നത്.
ബോട്ട് സവാരിക്ക് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ് –
Joby – Mob -9645959408

You must be logged in to post a comment Login