കോതമംഗലം : കോതമംഗലത്ത് മഹാ വിസ്മയ കലാ സംഗമം . രാജ്യത്തെ 155 മജീഷ്യൻമാർ പങ്കെടുത്തു.
കൊറോണയെ തുടർന്ന് പ്രതിസന്ധിയിലായിരുന്ന മാജിക് മേഖല വീണ്ടും സജീവമാകുന്നതിന്റെ ഭാഗമായിട്ടായിരുന്നു വിസ്മയ കലാ സംഗമം സംഘടിപ്പിച്ചത്. മജീഷ്യൻ മാരുടെ സംഘടനയായ റിയലിസവും കോതമംഗലം കല സാംസ്ക്കാരിക സംഘടനയും ചേർന്നാണ് മഹാ വിസ്മയ കലാ സംഗമം സംഘടിപ്പിച്ചത്. ലോക പ്രസിദ്ധ മജീഷ്യൻ
പ്രൊഫ: പി.എം മിത്ര വിസ്മയ കലാ സംഗമം ഉദ്ഘാടനം ചെയ്തു. റിയലിസം പ്രസിഡൻ്റ് വിൽസൺ ചമ്പക്കുളം അധ്യക്ഷത വഹിച്ചു. മാജിക് ശിൽപശാല
കോതമംഗലം കലാ പ്രസിഡൻ്റ് കെ.പി പോൾ ഉത്ഘാടനം ചെയ്തു. സെക്രട്ടറി ബിനു വി ജോർജ് മുഖ്യ പ്രഭാഷണം നടത്തി.മുഖ്യ സംഘാടകനും മജിഷ്യനുമായ ഇ.കെ.പി നായർ മജീഷ്യൻമാരെ പരസ്പരം പരിചയപ്പെടുത്തി.
പ്രശസ്ത മജീഷ്യൻ സാമ്രാജിനേയും, മുതിർന്ന മജീഷ്യൻ അന്ത്രു പെരുമറ്റത്തേയും കോതമംഗലം മുൻസിപ്പൽ ചെയർമാൻ കെ.കെ ടോമിയും കൗൺസിലർ ഉണ്ണികൃഷ്ണനും ചേർന്ന് ആദരിച്ചു. ഉന്നത വിജയം നേടിയ മജീഷ്യൻമാരുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണം കോതമംഗലം മെൻ്റർ അക്കാദമി ഡയറക്ടർ ആശാ ലില്ലി തോമസ്, മർച്ചൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് എൽദോ വർഗീസ് എന്നിവർ വിതരണം ചെയ്തു.
മജീഷ്യൻമാരായ സാമ്രാജ്, ശ്യാം ആന്ത്രാപ്രദേശ്, വിൽസൺ ചമ്പക്കുളം, ശ്രീജിത്ത് വിയ്യൂർ, ഹരിദാസ് തെക്കയിൽ, മിമിക്രി കലാകാരൻ പ്രതിജ്ഞൻ എന്നിവർ ചേർന്ന് മാജിക് ഷോ അവതരിപ്പിച്ചു. ഡീൻ കുര്യാക്കോസ് എം.പി, റിയലിസം സെക്രട്ടറി റാഫി മുതാക്കൽ, രക്ഷാധികാരി ഇ.കെ പി നായർ, പ്രൊഫ: കെ.എം കുര്യാക്കോസ്, കല സെക്രട്ടറി ബിനു ജോർജ് തുടങ്ങിയർ സംസാരിച്ചു.