Connect with us

Hi, what are you looking for?

AGRICULTURE

ഉത്പാദനത്തില്‍ വന്‍ കുതിപ്പിനൊരുങ്ങി ഭൂതത്താന്‍കെട്ട് മള്‍ട്ടി സ്പീഷ്യസ് ഇക്കോ ഹാച്ചറി.

കോതമംഗലം : ഭൂതത്താന്‍കെട്ട് മള്‍ട്ടി സ്പീഷ്യസ് ഇക്കോ ഹാച്ചറിയില്‍ 11.2 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിയായി. ഇതില്‍ 6.94 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. മീന്‍ കുഞ്ഞുങ്ങളുടെ പരിപാലനത്തിനുള്ള കുളങ്ങളുടെ നിര്‍മ്മാണമാണു പ്രധാനമായും ആദ്യഘട്ടത്തില്‍ നടത്തുന്നത്. മൂന്ന് സെക്ഷനിലായിട്ടാണ് കുളങ്ങള്‍ തയ്യാറാക്കുന്നത്. 24 നഴ്സറി റിയറിങ് കുളങ്ങള്‍, മാതൃ മത്സ്യങ്ങളെ ഇടുന്നതിനുള്ള ഒരു എര്‍ത്തേണ്‍ കുളം എന്നിവയാണു നിര്‍മ്മിക്കുന്നത്.

കഴിഞ്ഞ ദിവസം ഫിഷറീസ് ഉദ്യോഗസ്ഥരുടെയും ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. നിലവില്‍ ഹാച്ചറിയില്‍ പുറത്തുനിന്ന് തീരെ ചെറിയ കുഞ്ഞുങ്ങളെ എത്തിച്ച് വേണ്ടത്ര പരിപാലനം നല്‍കി ആരോഗ്യമുറപ്പാക്കി കര്‍ഷകര്‍ക്കു കൊടുക്കുകയാണു ചെയ്യുന്നത്. ഇപ്പോള്‍ ആവിഷ്‌കരിച്ചിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍ ഇവിടെ തന്നെ പ്രജനനം നടത്താന്‍ കഴിയും.

കഴിഞ്ഞ വര്‍ഷം (202122) ആകെ 10.38 ലക്ഷം മീന്‍ കുഞ്ഞുങ്ങളെയാണ് ഹാച്ചറിയില്‍ നിന്ന് വിറ്റഴിച്ചത്. ഭൂരിഭാഗവും കാര്‍പ്പ് കുഞ്ഞുങ്ങളായിരുന്നു. കര്‍ഷകരുടെ ആവശ്യപ്രകാരം 37000 ചെറിയ ഗിഫ്റ്റ് തിലാപ്പിയ കുഞ്ഞുങ്ങളെ എത്തിച്ച് പരിപാലനം നല്‍കി വില്‍പന നടത്തിയതും ഇതില്‍ ഉള്‍പ്പെടുന്നു. ശുദ്ധജലത്തില്‍ വളരുന്ന മത്സ്യങ്ങള്‍ മാത്രമാണ് ഹാച്ചറിയിലുള്ളത്.
ഹാച്ചറിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ പ്രതിവര്‍ഷ ഉത്പാദനം 10 ലക്ഷത്തില്‍ നിന്ന് 100 ലക്ഷമായി ഉയരും.

You May Also Like

NEWS

കോതമംഗലം: അന്താരാഷ്ട്ര ഉഷ്ണമേഖലാ വനസംരക്ഷണ ദിനത്തോടനുബന്ധിച്ച് മാർ അത്തനേഷ്യസ് കോളേജിലെ ബോട്ടണി വിഭാഗം, ഭൂമിത്രസേന ക്ലബ്, ബയോഡൈവേഴ്സിറ്റി ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ ഭൂതത്താൻകെട്ട് വനമേഖലയിൽ പ്രകൃതി പഠനയാത്രയും വനപര്യവേഷണ പരിപാടിയും സംഘടിപ്പിച്ചു. ബോട്ടണി...

NEWS

കോതമംഗലം:പെരിയാര്‍ വാലി ഇറിഗേഷന്‍ പ്രൊജക്റ്റിന്റെ ( പിവിഐപി) കീഴിലുള്ള ഭൂതത്താന്‍കെട്ട് ബാരേജിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ബാരേജിന്റെ ഷട്ടറുകള്‍ ഘട്ടം ഘട്ടമായി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. നിലവില്‍ ബാരേജിലെ ജലനിരപ്പ് 34.10 മീറ്ററാണ്. കാലവര്‍ഷം...

NEWS

കോതമംഗലം : പെരിയാർ വാലി ഇറിഗേഷൻ പ്രൊജക്റ്റിന്റെ ( പി വി ഐ പി) കീഴിലുള്ള ഭൂതത്താൻകെട്ട് ബാരേജിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ചൊവ്വാഴ്ച മുതൽ ബാരേജിന്റെ ഷട്ടറുകൾ ഘട്ടം ഘട്ടമായി ഉയർത്തും. നിലവിൽ...

CHUTTUVATTOM

കോതമംഗലം: പ്രതീക്ഷിച്ച പദ്ധതി ചെലവിന്റെ ഏറിയ പങ്കും ചെലവഴിച്ചിട്ടും ഒരു രൂപയുടെ പോലും നേട്ടമുണ്ടാക്കാന്‍ കഴിയാതെ ഭൂതത്താന്‍കെട്ട് മിനി ജലവൈദ്യുത പദ്ധതി. കെടുകാര്യസ്ഥതയുടെയും ദീര്‍ഘവീഷണമില്ലായ്മയുടേയും വലിയ ഉദാഹരമാകുകയാണ് പദ്ധതി. പത്ത് വര്‍ഷം മുമ്പ്...

CHUTTUVATTOM

കോതമംഗലം: സാമൂഹ്യ വിരുദ്ധരുടെ ആവാസ മേഖലയായി ഭൂതത്താന്‍കെട്ട്. പ്രദേശത്ത് മദ്യപിച്ച ശേഷം മദ്യകുപ്പികള്‍ കൂട്ടിയിട്ടിരിക്കുന്ന സ്ഥിതിയാണ്. രാത്രികാലങ്ങളില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ഇവിടെ ലഹരി ഉപയോഗിക്കുന്നതായി പരാതിയുണ്ട്. പ്രദേശത്ത് തമ്പടിക്കുന്നതില്‍ കൂടുതലും വിദ്യാര്‍ത്ഥികളാണെന്നും പ്രദേശവാസികള്‍...

CHUTTUVATTOM

  കോതമംഗലം:ദേശീയ അഗ്‌നിരക്ഷാ ദിനാഘോഷത്തോടനുബന്ധിച്ച് ഭൂതത്താന്‍കെട്ട് ഡാം ബോട്ടുജെട്ടിയില്‍ റോഡ്‌ഷോയും മോക്ക്ഡ്രില്ലും സംഘടിപ്പിച്ചു. വള്ളത്തില്‍ സഞ്ചരിച്ചുകൊണ്ടിരുന്ന രണ്ടുപേര്‍ വഴക്കിട്ട് ഒരാള്‍ വെള്ളത്തില്‍വീണ് മുങ്ങിത്താഴുന്നതും ഉടന്‍ ബോട്ടില്‍ എത്തിയ അഗ്‌നിരക്ഷാസേന അംഗങ്ങള്‍ രക്ഷപ്പെടുത്തുന്നതുമാണ് മോക്ക്ഡ്രില്ലില്‍...

NEWS

കോതമംഗലം: ഭൂതത്താന്‍കെട്ട് ഡാമിന്റെ 15 ഷട്ടറുകളില്‍ എട്ടാമത്തെ ഷട്ടര്‍ തകര്‍ന്നുവീണു. ചെയിന്‍ പൊട്ടിയതിനെ തുടര്‍ന്ന് കൗണ്ടര്‍ വെയ്റ്റ് താഴേക്ക് പതിക്കുകയായിരുന്നു. ഷട്ടര്‍ ഉയര്‍ത്തുന്നതിനും താഴ്ത്തുന്നതിനും അനിവാര്യമായ ഘടകമാണ് കൗണ്ടര്‍ വെയിറ്റ്. നിലവില്‍ ഷട്ടര്‍...

NEWS

കോതമംഗലം: ശനിയാഴ്ച രാവിലെ ഭൂതത്താൻകെട്ട് ഡാമിന് സമീപത്തെ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ വടാട്ടുപാറ (റോക്ക് ജംഗ്ഷൻ) സ്വദേശി വടുതലായിൽ ദിനേശിന്റെ (45) മൃതദേഹം നാലാം ദിനം കണ്ടെത്തി. പെരിയാറിന്റെ പെരുമ്പാവൂർ വല്ലം...

NEWS

കോതമംഗലം :- കാലവർഷം ശക്തമായതോടെ പെരിയാറ്റിലെ ജലനിരപ്പ് ഉയർന്നു. ഭൂതത്താൻകെട്ട് ഡാമിൻ്റ നാല് ഷട്ടറുകൾ ഉയർത്തി. കൂടുതൽ ഷട്ടറുകൾ ഘട്ടം ഘട്ടമായി തുറക്കുമെന്ന് അധികൃതർ അറിയിച്ചു. സെക്കൻ്റിൽ രണ്ട് ലക്ഷം ലിറ്റർ വെള്ളമാണ്...

NEWS

കോതമംഗലം : ഭൂതത്താൻകെട്ട് ബാരേജ് ഷട്ടറുകൾ ഇന്ന് (24/05/2025) തുറക്കും. കാലവർഷം ആരംഭിച്ചതിനാൽ PVIP, IIP കനാൽ വഴിയുള്ള ജലവിതരണം തുടരേണ്ട സാഹചര്യമില്ലാത്തതിനാൽ ഭൂതത്താൻകെട്ട് ബാരേജ്ൽ സംഭരിച്ചിട്ടുള്ള വെള്ളം ഷട്ടറുകൾ ഇന്ന്‌ ഘട്ടംഘട്ടമായി...

CHUTTUVATTOM

കോതമംഗലം:  പുന്നേക്കാട്, കൂരുകുളം ഭാഗത്ത്‌ ഭൂതത്താൻകെട്ട് ഡാമിന്റെ ക്യാച്ച്മെന്റ് ഏരിയയിൽ ആമ്പൽ പൂവ് പറിക്കാൻ ഇറങ്ങിയയാൾ മുങ്ങിമരിച്ചു. കീരമ്പാറ, പുന്നേക്കാട് സ്വദേശി അജയ് മാത്യു (40) ആണ് മുങ്ങി മരിച്ചത്. മൃതദേഹം കോതമംഗലം...

NEWS

പെരുമ്പാവൂർ : പോങ്ങൻ ചുവട് ആദിവാസി കുടിയിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കുന്നതിനു മുന്നോടിയായി ട്രയൽ റൺ നടത്തി. എംഎൽഎ മാരായ എൽദോസ് കുന്നപ്പിള്ളി ,ആൻറണി ജോൺ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്...

error: Content is protected !!