കോതമംഗലം : ഭൂതത്താൻകെട്ട് ഡാമിന്റെ 2 ഷട്ടറുകൾ കൂടി ഇന്നലെ രാത്രി തുറന്നു. രാത്രി 8 മണിയോടെയാണ് രണ്ടാം ഘട്ടമായി 2 ഷട്ടറുകൾ കൂടി തുറന്നത്. നീരൊഴുക്ക് ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് കൂടുതൽ ഷട്ടറുകൾ തുറക്കാൻ അധികൃതർ തീരുമാനിച്ചത്. ഇപ്പോൾ ആകെ 5 ഷട്ടറുകൾ 50 സെ.മീറ്റർ വീതം തുറന്നിട്ടുണ്ട്. ഇന്നലെ പകൽ രണ്ടു ഷട്ടറുകളും രാത്രി എട്ടിന് മറ്റു രണ്ടു ഷട്ടറുകളും ഉയര്‍ത്തുകയായിരുന്നു. ഒരെണ്ണം നേരത്തെ ഉയർത്തിയിരുന്നു. നിലവില്‍ അഞ്ചു ഷട്ടറുകള്‍ 50 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തിയിട്ടുണ്ട്. ആകെ 15 ഷട്ടറുകളാണ് ഭൂതത്താന്‍കെട്ട് ബാരേജിനുള്ളത്. ബാരേജിന് താഴ്ന്ന ഭാഗത്തുള്ളവര്‍ പുഴയില്‍ കുളിക്കാനും മീന്‍ പിടിക്കാനുമിറങ്ങുന്നത് അപകടകരമാണെന്ന് അധികൃതർ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
