കോതമംഗലം : എറണാകുളം ജില്ലയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ് ഭൂതത്താൻകെട്ട്. സഞ്ചാരികളുടെ പറുദീസാ എന്ന് തന്നെ പറയാം. കൊവിഡ് കാല ആരംഭത്തോടെ സഞ്ചാരികളുടെ ഒഴുക്ക് ഗണ്യമായി കുറഞ്ഞിരുന്നു. വീണ്ടും ഇപ്പോൾ സജീവ മാകുകയാണ് കെട്ട് കണക്കിന് കാഴ്ചകൾ സമ്മാനിച്ച് ഭൂതാത്താൻ കെട്ടും, അനുബന്ധ പ്രദേശങ്ങളും . ഭൂതത്താൻകെട്ടിലെ ടൂറിസം സജീവമാകുന്നതിന് വേണ്ടി വ്യത്യസ്തമായ പദ്ധതികളാണ് ഒരുക്കുന്നത്. അതിൽ പ്രധാനപ്പെട്ടതാണ് ഭൂതത്താൻകെട്ടിനെ ഒരു വെഡിങ് ഡെസ്റ്റിനേഷൻ ആക്കി മാറ്റിയെടുക്കുക എന്നത്.വിവാഹ സൽക്കാരങ്ങളുടെ പ്രിയപ്പെട്ട ഇടങ്ങളിൽ ഒന്നായി ഭൂതത്താൻകെട്ട് മാറുകയാണ്.
ഭൂതത്താൻകെട്ട് ടൂറിസം പ്രൊജക്റ്റ് ഏറ്റെടുത്ത് നടത്തുന്ന സ്വകാര്യ കമ്പനിയാണ് വെഡിങ് ഡെസ്റ്റിനേഷൻ എന്ന ആശയം അവതരിപ്പിച്ചിരിക്കുന്നത്. ഭൂതത്താൻകെട്ട് വലിയ തടാകത്തിനോട് അഭിമുഖമായി ഇരിക്കുന്ന ഓപ്പൺ എയർ സ്റ്റേജ് പരിസരപ്രദേശങ്ങളും ആണ് വിവാഹ സൽക്കാരങ്ങൾ ക്ക് പ്രിയമുള്ള വേദിയായി മാറുന്നത്. വളരെ ചെറിയ മുതൽ മുടക്കിൽ തങ്ങളുടെ വിവാഹങ്ങളും മറ്റ് ആഘോഷങ്ങളും സംഘടിപ്പിക്കാൻ സാധിക്കുമെന്നതാണ് ഭൂതത്താൻകെട്ടിന്റെ പ്രത്യേകത. നിരവധി ആളുകൾ തങ്ങളുടെ വിവാഹ സൽക്കാരങ്ങൾ ഇതിനോടകം തന്നെ ഇവിടെ ബുക്ക് ചെയ്തു കഴിഞ്ഞു. വിവാഹത്തോടനുബന്ധിച്ച് വരുന്നവർക്ക് താമസിക്കാനും കുട്ടികൾക്ക് ഉല്ലസിക്കാനും മറ്റും എല്ലാവിധ സജ്ജീകരണങ്ങളും ഭൂതത്താൻകെട്ടിന്റെ വിവിധ ഭാഗങ്ങളിൽ ഒരുക്കിയിട്ടുണ്ട്.
ബുക്കിനും കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി 9847486470 എന്ന നമ്പറിൽ കോൺടാക്ട് ചെയ്യാവുന്നതാണ്.