നെല്ലിക്കുഴി : കൽക്കട്ടയിൽ നിന്ന് എത്തിയ അതിഥി തൊഴിലാളിയെ പഞ്ചായത്ത് ക്വാറൻ്റൈനിൽ പ്രവേശിപ്പിക്കാത്തതിൽ പ്രതിഷേധം. രാവിലെ എട്ടു മണിക്കാണ് ഇയാൾ നെല്ലിക്കുഴിയിൽ എത്തുന്നത്. ലോക്ക് ഡൗണിന് മുൻപ് നാട്ടിൽ പോയതാണെന്നും എന്നാൽ മതിയായ രേഖകളില്ലാതെ തിരിച്ചെത്തിയതാണെന്നും പഞ്ചായത്ത് ക്വാറൻ്റൈൻ സംവിധാനം ഒരുക്കി ഇയാളെ ഇവിടെ നിന്നും മാറ്റണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് നാട്ടുകാരുടെ പ്രതിഷേധം. നെല്ലിക്കുഴി 12 യാം വാർഡിൽ അന്യ സംസ്ഥാനത്തു നിന്നെത്തിയ തൊഴിലാളിയെ കോറന്റേനിൽ ആക്കാൻ വാർഡ് മെമ്പറോ, പഞ്ചായത്ത് അധികാരികളൊ തയ്യാറാകാത്തതിനെ തുടർന്ന് നാട്ടുകാർ പഞ്ചായത്ത് ഓഫിസിന് മുന്നിൽ പ്രതിഷേധിക്കുകയായിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പഞ്ചായത്ത് ഇയാളെ തൃപ്പൂണിത്തുറ ആയുർവേദ ക്വാറൻ്റൈനിലേക്ക് മാറ്റി.
