കോതമംഗലം: ഇന്ദിരാ ഗാന്ധി കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്, കോതമംഗലത്തില്‍ 2025-26 അധ്യയന വര്‍ഷത്തെ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ആര്‍ട്‌സ് ഡേ ആഘോഷം ”സര്‍ഗം 2കെ26’ന് കോളേജ് ഓഡിറ്റോറിയത്തില്‍ തുടക്കം കുറിച്ചു. ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ അലീന ജെ പുത്തന്‍വീട്ടില്‍ അധ്യക്ഷത വഹിച്ചു.
കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വിജി കെ രാമകൃഷ്ണന്‍ ആമുഖ പ്രഭാഷണം നടത്തി. ആര്‍ട്‌സ് ക്ലബ് സെക്രട്ടറി അതുല്യ ബി, ഇന്ദിരാ ഗാന്ധി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ജനറല്‍ മാനേജര്‍ അബൂബാക്കര്‍ സിദ്ദിഖ്, അക്കാദമിക് ഡയറക്ടര്‍ ഡോ. അബ്ദുല്‍ സലാം വി.എച്ച്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ജഗദീഷ് ജി നമ്പ്യാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഷാജഹാന്‍ പി.ബി എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ത്ഥികളുടെ കലാപ്രകടനങ്ങളും വിവിധ സാംസ്‌കാരിക പരിപാടികളും ആഘോഷങ്ങള്‍ക്ക് നിറം പകര്‍ന്നു.






















































