അങ്കമാലി : അങ്കമാലി വേങ്ങൂരിൽ കട കുത്തിത്തുറന്ന് മോഷണം നടത്തിയ രണ്ടു പേർ പോലീസ് പിടിയിൽ. തിരുവനന്തപുരം സ്വദേശി ബിജുരാജ് , കോതമംഗലം നെല്ലിക്കുഴി ആലക്കുടി വീട്ടിൽ ബാലകൃഷ്ണൻ എന്നിവരാണ് പിടിയിലയത്. പുലർച്ചെ രണ്ടു മണിയോടെ കടയുടെ ഷട്ടർ തകർത്ത് മോഷണം നടത്താനുള്ള ശ്രമത്തിനിടെയാണ് ഇരുവരും പിടിയിലായത്. മോഷണ ശ്രമം ശ്രദ്ധയിൽ പെട്ട സമീപത്തു താമസിക്കുകയായിരുന്ന കടയുടമ അയൽക്കാരെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് എത്തി ഇവരെ പിടികൂടുകയായിരുന്നു.
