Connect with us

Hi, what are you looking for?

ACCIDENT

നെല്ലിമറ്റം മില്ലുംപടിയില്‍ ആംബുലന്‍സ് നിയന്ത്രണം നഷ്ടപ്പെട്ട് തലകീഴായ് മറിഞ്ഞ് അപകടം

നേര്യമംഗലം: കോതമംഗലം-നേര്യമംഗലം റോഡില്‍ രോഗിയുമായി പോയ ആംബുലന്‍സ് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ മതിലില്‍ ഇടിച്ച് തലകീഴായ് മറിഞ്ഞ് അപകടം. നെല്ലിമറ്റം മില്ലുംപടിയില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്റെ ആംബുലന്‍സ് ആണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ രോഗി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. ആംബുലന്‍സിലുണ്ടായിരുന്ന രോഗി അടിമാലി പുതുക്കുടിയില്‍ സരീദ്, പുളിയമാക്കല്‍ ജിന്‍സ,നെല്ലിടശ്ശേരിയില്‍ ശ്വേത,വാളറ സ്വദേശി ജിനോ,എന്നിവര്‍ക്കാണ് പരിക്കേറ്റത്.ആരുടെയും പരിക്ക് ഗുരുതരമല്ല. അടിമാലിയിലെ പാലിയേറ്റീവ് പ്രവര്‍ത്തനത്തിനിടെ ഓക്സിജന്‍ സിലിണ്ടറിന്റെ അടപ്പ് തെറിച്ച് പരിക്കേറ്റ സരീദുമായി കോതമംഗലത്തെ ആശുപത്രയിലേക്ക് പോകുന്നതിനിടയില്‍ മില്ലുംപടിയില്‍ എതിര്‍ദിശയില്‍ വരികയായിരുന്ന വാഹനത്തിന് കടന്ന് പോവാന്‍ അവസരമൊരുക്കുന്നതിനിടയില്‍ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ മതിലില്‍ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു.

അപകടത്തെ തുടര്‍ന്ന് ആംബുലന്‍സില്‍ ഉണ്ടായിരുന്ന സരീദും, പാലിയേറ്റീവ് പ്രവര്‍ത്തകരും റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. പരിക്കേറ്റവരെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെല്ലിമറ്റം മില്ലുംപടിയില്‍ ഒരു മാസത്തിനുള്ളിലുണ്ടായ മൂന്നാമത്തെ അപകടമാണിത്. രണ്ട് അപകടവും ഒരേ മതിലില്‍ ഇടിച്ചുണ്ടായതാണ്.വളവ് നിവര്‍ത്താതിരുന്നതാണ് അപകടകാരണമെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

 

You May Also Like

NEWS

കോതമംഗലം: കോതമംഗലത്ത് ടിടിസി വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ കേസില്‍ പോലീസ് കസ്റ്റഡിയിലായിരുന്ന റമീസിനെ കോതമംഗലത്തെ സ്വകാര്യ ലോഡ്ജില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. മൂവാറ്റുപുഴ സബ് ജയിലില്‍ നിന്നും കോതമംഗലം കോടതിയില്‍ എത്തിച്ച പ്രതിയെ രണ്ടു...

NEWS

കോതമംഗലം : കോതമംഗലം 23-ാം വാർഡിലെ ഹരിതകർമ്മ സേന പ്രവർത്തകരെ പുതുപ്പാടി വൈസ്‌ മെൻ ക്ലബ്ബ് ഓണക്കോടി നൽകി ആദരിച്ചു. യഥാർത്ഥ സാമൂഹ്യ പ്രവർത്തകർ ഹരിതകർമ്മ സേനയാണെന്നും അവർ ആദരിക്കപ്പെടേണ്ടവരാണെന്നും വൈസ് മെൻ...

NEWS

കോതമംഗലം : കോതമംഗലത്ത് ഭിന്നശേഷി കലോത്സവം സ്നേഹ സ്പർശം 2025 കലാ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.മുനിസിപ്പൽ ചെയർമാൻ ഇൻ ചാർജ് സിന്ധു ഗണേശൻ...

NEWS

കോതമംഗലം: കോതമംഗലത്ത് ടിടിസി വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ കേസില്‍ റിമാന്‍ഡിലായിരുന്ന ആണ്‍സുഹൃത്ത് റമീസിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. മൂവാറ്റുപുഴ സബ് ജയിലില്‍ നിന്നും കോതമംഗലം കോടതിയില്‍ എത്തിച്ച പ്രതിയെ രണ്ടു ദിവസത്തേക്കാണ് മൂവാറ്റുപുഴ പോലീസ്...

NEWS

കോതമംഗലം – പുന്നേക്കാട് – തട്ടേക്കാട് റോഡിനു സമീപം കളപ്പാറ ഭാഗത്ത് ജനവാസ മേഖലയിൽ തമ്പടിച്ച കാട്ടാനക്കൂട്ടത്തെ ഉൾക്കാട്ടിലേക്ക് തുരത്തി. കളപ്പറ-തെക്കുമ്മേൽ കോളനിക്ക് സമീപം കണ്ട ആനക്കൂട്ടത്തെ വനപാലകരും, ജനപ്രതിനിധികളും, നാട്ടുകാരും ചേർന്ന്...

NEWS

കോതമംഗലം :പൂയംകുട്ടി മണികണ്ഠൻച്ചാൽ ചപ്പാത്തിൽ ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞ ബിജുവിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി ഐഷാസ് ഗ്രൂപ്പിന്റെ ബസുകൾ കാരുണ്യ യാത്ര നടത്തി.കാരുണ്യ യാത്രയുടെ ഉദ്ഘാടനം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വച്ച് ആന്റണി ജോൺ എം...

NEWS

കോതമംഗലം : മാർ അത്തനേഷ്യസ് കോളേജിലെ ഹിന്ദി വിഭാഗത്തിൻ്റെ നേതൃത്വത്തിൽ “ഹിന്ദി ഭാഷയുടെ കരിയർ സാധ്യതകൾ” എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. എറണാകുളം കാനറ ബാങ്ക് റീജിയണൽ ഓഫീസ്, സീനിയർ മാനേജർ പ്രശാന്ത്...

NEWS

കോതമംഗലം : കോതമംഗലത്തെ പ്രമുഖ വാച്ച് ഷോറൂമായ സ്വാമി & കമ്പനിയിലേക്ക് പരിചയസമ്പന്നരായ സ്ത്രീ ജീവനക്കാരെ ആവശ്യമുണ്ട് 📍കടകളിൽ 5 വർഷത്തെ വിൽപ്പന പരിചയം 📍ജോലി സമയം: 9PM-6PM, 📍യോഗ്യത: മിനിമം +2...

NEWS

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ വാരിയം ഗോത്ര വർഗ ഉന്നതിയിൽ ആദ്യമായി ജീപ്പ് എത്തിച്ച മഞ്ചണൻ പാട്ടൻ (75) അന്തരിച്ചു.ശ്വാസകോശ സംബന്ധമായ രോഗത്തെ ത്തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. സംസ്കാരം നടത്തി.സമ്പന്നതയുടെ ഉന്നതിയിൽ...

NEWS

കോതമംഗലം : കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ 2026 ലേക്ക് ഹജ്ജിന് പോകുന്ന കോതമംഗലം,മൂവാറ്റുപുഴ താലൂക്കിലെ തെരഞ്ഞെടുത്ത ഹാജിമാർക്കുള്ള മെഡിക്കൽ ക്യാമ്പ് കോതമംഗലത്ത് സംഘടിപ്പിച്ചു. താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ വച്ച്...

NEWS

കോതമംഗലം : കോതമംഗലത്ത് ടിടിസി വിദ്യാർഥിനി ജീവനൊടുക്കിയ കേസിൽ റിമാൻഡിലായ പറവൂർ ആലങ്ങാട് പാനായിക്കുളം തോപ്പിൽപറമ്പിൽ റമീസിൻ്റെ മാതാപിതാക്കളായ റഹിമിനെയും ഷെറിനേയും പ്രത്യേക അന്വേഷണസംഘം സേലത്തു നിന്നും കസ്റ്റഡിയിലെടുത്തു. കേസിൽ പ്രതിചേർത്ത ഇവർക്കെതിരെ...

NEWS

  കോതമംഗലം :കർഷകർക്ക് അംഗീകാരവും പരിരക്ഷയും ഉറപ്പുവരുത്തുന്നതിന് കേരള സർക്കാർ നടപ്പിലാക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി വാരപ്പെട്ടി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും വിവിധ സർവീസ് സഹകരണ ബാങ്കുകളുടെയും കർഷകസമിതികളുടെയും കാർഷിക വികസന സമിതിയുടെയും ഇതര...

error: Content is protected !!