കോതമംഗലം : ആലുവ- മൂന്നാർ റോഡിൽ നെല്ലിക്കുഴി ഭാഗത്ത് റോഡ് പണി നടക്കുന്നതിനാൽ നാളെ ശനിയാഴ്ച്ച(23-07-2022) മുതൽ പെരുമ്പാവൂർ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ നെല്ലിക്കുഴി പഞ്ചായത്തും പടിക്ക് സമീപത്ത് നിന്നും അലുമ്മാവ് (തങ്കളം -തൃക്കാരിയൂർ റോഡ് ബസ് സ്റ്റോപ്പ് ) – കുറൂർ റോഡ് (ഗ്രീൻ വാലി സ്കൂൾ ) വഴി തിരിഞ്ഞു പോകേണ്ടതാണെന്ന് കോതമംഗലം പൊതുമരാമത്ത് വകുപ്പ് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
