Connect with us

Hi, what are you looking for?

NEWS

കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് ക്രിസ്തുമസ് സമ്മാനമായി എണ്ണഛായാചിത്രം വരച്ച് നൽകി അഡ്വ. കെ. പി. വിൽ‌സൺ

ഏബിൾ. സി. അലക്സ്‌ 

കോതമംഗലം : കേരളാ ഹൈക്കോടതി അഭിഭാഷകനും പ്രശസ്ത ചിത്രകാരനുമായ അഡ്വ. കെ പി വിൽസൺ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പായിരുന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് അദ്ദേഹത്തിന്റെ ഛായാ ചിത്രമാണ് ഈ വർഷത്തെ ക്രിസ്തുമസ് സമ്മാനമായി വരച്ച് നല്‍കിയിരിക്കുന്നത്.
പൗരോഹിത്യ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് തന്റെ സ്നേഹ സമ്മാനമായിട്ടാണ് അഡ്വ. വിൽ‌സൺ ചിത്രം സമർപ്പിച്ചത്.വിദേശ നിർമ്മിതമായ വിൻസർ & ന്യൂട്ടർ കമ്പനിയുടെ കാൻവാസും നിറങ്ങളുമാണ് ചിത്രരചനക്കായി ഉപയോഗിച്ചിട്ടുള്ളത്.
ജോൺ പോൾ മാർപ്പാപ്പ, മാതാ അമൃതാനന്ദമയി, ഇഎംഎസ്, കോതമംഗലം എം. എ. കോളേജ് അസോസിയേഷൻ സ്ഥാപക സെക്രട്ടറി പ്രൊഫ. എം. പി. വറുഗീസ് ഉൾപ്പെടെ പലപ്രമുഖരുടേയും ഛായാചിത്രങ്ങൾ വരച്ചിട്ടുള്ള വിൽസൺ,മഹാത്മാഗാന്ധി സര്‍വകലാശാല യുവജനോത്സവത്തിലും,ദേശീയ സർവകലാശാല യുവജനോത്സവത്തിലും കലാപ്രതിഭാ പട്ടം നേടിയിട്ടുണ്ട്. ദേശീയ വനംവകുപ്പിന്റെ മരം ഒരു വരം എന്ന മുദ്രാവാക്യം എഴുതി ഇൻഡ്യൻ പ്രസിഡന്റിൽ നിന്നും അവാര്‍ഡ് നേടിയിട്ടുണ്ട്. കേരളത്തിലെ വിവിധ കോടതികളിലും,സംസ്ഥാനത്തിന് പുറത്തും പ്രാക്ടീസ് ചെയ്യുന്ന ഇദ്ദേഹം ഇൻഡ്യാ ഗവൺമെന്റിന്റെ  അഡീഷണല്‍ സ്റ്റാൻഡിംഗ് കൗണ്‍സിലും, ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗവും ആണ്. കോതമംഗലം കുത്തുകുഴി സ്വദേശിയാണ്. ഭാര്യ എലിസബത്ത് മക്കള്‍ വിബിൻ, വിന്നി.

You May Also Like

CHUTTUVATTOM

കുട്ടമ്പുഴ: ഭിന്നശേഷിക്കാരായ കുട്ടികളുടെയും വ്യക്തികളുടെയും കലാകായിക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുകയും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുകയും ലക്ഷ്യമിട്ട് കുട്ടമ്പുഴ പഞ്ചായത്ത് സംഘടിപ്പിച്ച ‘വര്‍ണ്ണപ്രഭ 2026’ ഭിന്നശേഷി കലോത്സവം ശ്രദ്ധേയമായി. കുട്ടമ്പുഴ ട്രൈബല്‍ ഷെല്‍ട്ടറില്‍ നടന്ന...

CHUTTUVATTOM

കൊച്ചി: കേരള കോൺഗ്രസ് മെമ്പർഷിപ്പ് വിതരണത്തിന്റെ എറണാകുളം ജില്ലാതല ഉദ്ഘാടനം പാർട്ടി വർക്കിംഗ് ചെയർമാൻ പി.സി. തോമസ് ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറത്തിന് അംഗത്വം നൽകി നിർവഹിച്ചു. ഡൽഹിയിൽ തിരഞ്ഞെടുപ്പ് കമ്മിഷനെതിരേ നടക്കുന്ന...

NEWS

മൂവാറ്റുപുഴ: ചെറുപ്രായത്തില്‍ തന്നെ സ്പ്രിന്റ് ട്രയാത്ലോണില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച കേരളത്തില്‍ നിന്നുള്ള യുവ കായികതാരങ്ങളായ ജോനാഥന്‍ കെ. പൗലോസും മിഷേല്‍ ആന്‍ കുരുവിളയും ദേശീയ റെക്കോര്‍ഡ് അംഗീകാരം ലക്ഷ്യമിടുന്നു. 2026 മെയ്...

CHUTTUVATTOM

കോതമംഗലം: മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ട (മഞ്ഞ, പിങ്ക് നിറങ്ങളിലെ ) റേഷൻ കാർഡ് ഉടമകളിൽ ജീവിത സാഹചര്യങ്ങളിൽ വന്ന മാറ്റം മൂലം മുൻഗണനാ കാർഡിനുളള അർഹത ഇല്ലാതായിട്ടുളളവർക്ക്, പിഴയോ മറ്റ് ശിക്ഷണ നടപടികളോ...

CHUTTUVATTOM

  കോതമംഗലം: നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി മൂന്നാറിലേക്കുള്ള യാത്ര സുഗമമാക്കാന്‍ ലക്ഷ്യമിടുന്ന മിനി ബൈപ്പാസ് ഉള്‍പ്പെടെ കോതമംഗലം നിയോജകമണ്ഡലത്തിലെ പ്രധാന റോഡ് വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നടപടി. ഷിബു തെക്കുംപുറം എംഎല്‍എയുടെ...

CHUTTUVATTOM

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടത്തിന്റെ സീലിംഗ് അടർന്നു വീണു. പുതിയ സർജിക്കൽ ബ്ലോക്കിലെ സീലിംഗാണ് വീണത്. റെറ്റിന പരിശോധന മുറിക്ക് സമീപമാണ് സംഭവം. രോഗികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കഴിഞ്ഞ ഫെബ്രുവരിയിൽ...

CHUTTUVATTOM

കോതമംഗലം: കാട് കാക്കാന്‍ ഉന്നതികളില്‍നിന്നുള്ള തദ്ദേശവാസികളെ സിവില്‍ ഡിഫന്‍സ് അംഗങ്ങളാക്കി മാറ്റുന്നതിനുള്ള പരിശീലനം നല്‍കി കോതമംഗലം അഗ്നി രക്ഷാനിലയം. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു നടപടി. കുട്ടമ്പുഴ പഞ്ചായത്തിലെ വാരിയം, കുഞ്ചിപ്പാറ, തലവച്ചപാറ, തേര,...

CHUTTUVATTOM

  കോതമംഗലം: നങ്ങേലില്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ് രജതജൂബിലിയുടെ ഒരുവര്‍ഷം നീളുന്ന ആഘോഷത്തിന് ഞായറാഴ്ച തുടക്കമാകും. മന്ത്രി റോജി എം. ജോണ്‍ ഉദ്ഘാടനം ചെയ്യും. ഷിബു തെക്കുംപുറം എംഎല്‍എ അധ്യക്ഷതവഹിക്കും. ഡീന്‍ കുര്യാക്കോസ്...

CHUTTUVATTOM

കോതമംഗലം: പുരോഗമന കലാ സാഹിത്യസംഘം കോതമംഗലം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ സംഘടനകളുടെ സഹകരണത്തോടെ 28ന് കല ഓഡിറ്റോറിയത്തില്‍ കവി വയലാര്‍ രാമവര്‍മ അനുസ്മരണം നടത്തും. ഉച്ചക്ക് 2ന് വയലാര്‍ കവിതാലാപന മത്സരം....

CHUTTUVATTOM

    തിരുവനന്തപുരം: വിദ്യാർഥികളുടെ അച്ചടക്കം, മൊബൈൽ ഫോൺ ഉപയോ​ഗം എന്നിവ സംബന്ധിച്ച് സുപ്രധാന നിർദേശങ്ങളുമായി ബാലാവകാശ കമ്മീഷൻ. ലഹരിവസ്തുക്കൾ ഉൾപ്പെടെ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കൾ ബാഗുകളിൽ ഇല്ലെന്ന് ഉറപ്പാക്കാൻ വിദ്യാർത്ഥികളുടെ ബാഗുകൾ...

CHUTTUVATTOM

കോതമംഗലം: പുലർച്ചെ വീടിനുള്ളിൽ ഉറങ്ങിക്കിടന്ന ഗ്രഹനാഥൻ്റ സ്വർണ്ണമാല മോഷ്ടാവ് പൊട്ടിച്ച് കടന്നു. പുന്നേക്കാട് കൃഷ്ണപുരം ഭാഗത്തുള്ള പാലമല പാപ്പച്ചന്‍റെ വീട്ടില്‍ ഇന്ന് (വെള്ളിയാഴ്ച) പുലര്‍ച്ചെ ആണ് മോഷണം നടന്നത്. അടുക്കളവാതില്‍ വഴി അകത്തുകടന്ന...

CHUTTUVATTOM

  കോതമംഗലം: എസ്ഐആർ പിൻവലിക്കുക, ഗ്യാനേഷ്‌കുമാറിനെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കർഷസംഘം, സിഐടിയു, കെ എസ് കെ ടി യൂ, ഡിവൈഎഫ്ഐ, മഹിള അസോസിയേഷൻ, എസ്എഫ്ഐ...

error: Content is protected !!