Entertainment
അഭിനയകലയുടെ പെരുന്തച്ചൻ ഓർമയായിട്ട് ഒൻപത് വർഷം; വിനയന്റെ ഫേസ് ബുക്ക് കുറിപ്പ് വൈറൽ ആകുന്നു.

കൊച്ചി : തിലകന്റെ ഈ ഓർമദിനത്തിൽ പ്രശസ്ത ചലച്ചിത്ര സംവിധായകൻ വിനയന്റെ ഫേസ് ബുക്ക് കുറിപ്പും വൈറൽ ആകുകയാണ്. അഭിനയ കലയുടെ പെരുന്തച്ചൻ വിട പറഞ്ഞിട്ട് 9 വർഷം പിന്നിടുകയാണ്. നാടകത്തിലൂടെ സിനിമാരംഗത്ത് എത്തിയ സുരേന്ദ്രനാഥ തിലകൻ എന്ന തിലകൻ മലയാളക്കരയ്ക്ക് നിരവധി കരുത്തേറിയ കഥാപാത്രങ്ങളെ സമ്മാനിച്ചു.
പി എസ് കേശവൻ- പി എസ് ദേവയാനി ദമ്പതികളുടെ മകനായി 1935 ജൂലൈ 15-ന് പത്തനംതിട്ട ജില്ലയിലെ അയിരൂരിൽ ആയിരുന്നു ജനനം .മുണ്ടക്കയം സി എം എസ് സ്‌കൂൾ, കോട്ടയം എം ഡി സെമിനാരി, കൊല്ലം ശ്രീനാരായണ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. സ്‌കൂൾ നാടകങ്ങളിലൂടെ കലാപ്രവർത്തനം ആരംഭിച്ചു.
18-ഓളം പ്രൊഫഷണൽ നാടകസംഘങ്ങളിലെ മുഖ്യ സംഘാടകനായിരുന്നു അദ്ദേഹം. 10,000 ത്തോളം വേദികളിൽ വിവിധ നാടകങ്ങളിൽ അഭിനയിച്ചു.43 നാടകങ്ങൾ സംവിധാനം ചെയ്തു.1973-ലാണ് തിലകൻ സിനിമാരംഗത്തേക്ക് കടന്നുവരുന്നത്.1956-ൽ പഠനം ഉപേക്ഷിച്ച് പൂർണ്ണമായും നാടകനടൻ ആയി.ഇക്കാലത്ത് സുഹൃത്തുക്കളോടൊപ്പം അദ്ദേഹം മുണ്ടക്കയം നാടകസമിതി എന്ന പേരിൽ ഒരു നാടകസമിതി നടത്തിയിരുന്നു. മുണ്ടക്കയം കലാസമിതിയുടെ രാഷ്ട്രീയ പ്രവർത്തനങ്ങളുടെ ഭാഗമായി മിക്ക രാഷ്ട്രീയയോഗങ്ങളിലും മുണ്ടക്കയം തിലകന്റെ വിപ്ലവഗാനാലാപനം പതിവായിരുന്നു. അവ നോട്ടീസിൽ പ്രത്യേകം അച്ചടിക്കുകയും ചെയ്യും.മറ്റൊരു അഭിനയപ്രതിഭയായിരുന്ന പി.ജെ.ആന്റണിയുടെ ഞങ്ങളുടെ മണ്ണാണ് എന്ന നാടകം സംവിധാനം ചെയ്തുകൊണ്ടാണ് തിലകൻ നാടകസംവിധായനത്തിലേക്ക് കടക്കുന്നത്.
1966 വരെ കെ.പി.എ.സി. യിലും തുടർന്ന് കാളിദാസ കലാകേന്ദ്ര, ചങ്ങനാശ്ശേരി ഗീത എന്നീ സമിതികളിലും പി.ജെ. ആന്റണിയുടെ സമിതിയിലും പ്രവർത്തിച്ചു.1979-ൽ ഉൾക്കടൽ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. 1981-ൽ കോലങ്ങൾ എന്ന ചിത്രത്തിൽ മുഴുക്കുടിയനായ കള്ളുവർക്കി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് അദ്ദേഹം പ്രധാനവേഷങ്ങളിലേക്കു കടന്നു.യവനിക, കിരീടം, മൂന്നാംപക്കം, സ്ഫടികം, കാട്ടുകുതിര, ഗമനം, സന്താനഗോപാലം, ഋതുഭേദം, ഉസ്താദ് ഹോട്ടൽ, ഇന്ത്യൻ റുപ്പീ എന്നിവ തിലകന്റെ അഭിനയജീവിതത്തിലെ സുപ്രധാന ചിത്രങ്ങളാണ്.
ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം “സീൻ ഒന്ന് – നമ്മുടെ വീട്”. ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നാണ് മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുമായി അഭിപ്രായവ്യത്യാസങ്ങൾ പരസ്യമായി പ്രകടിപ്പിച്ചു.ഇതേത്തുടർന്നു 2010-ൽ അദ്ദേഹത്തെ അമ്മയിൽ നിന്നു പുറത്താക്കി. സുകുമാർ അഴീക്കോട് തുടങ്ങി പ്രമുഖർ തിലകനെ പിന്തുണച്ച് അന്ന് രംഗത്തു വന്നിരുന്നു. മലയാളത്തിനു പുറമെ മറ്റ് ദക്ഷിനെന്ത്യൻ ഭാഷകളിലും അഭിനയിച്ചു. ടെലിവിഷൻ പര മ്പരകളിലും അഭിനയിച്ചിട്ടുണ്ട്.പതിനായിരത്തോളം നാടകവേദികളിൽ നിറഞ്ഞാടിയ തിലകൻ പിന്നീട് മലയാള സിനിമയുടെ പെരുന്തച്ചനായിയെന്നത് ചരിത്രം.
പദ്‌മശ്രീ അടക്കം നിരവധി സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങൾ ഈ അതുല്യ കലാകാരനെ തേടിയെത്തി.കടുത്ത ന്യുമോണിയയെ തുടർന്ന് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തിലകൻ2012 സെപ്റ്റമ്പർ 24ന് പുലർച്ചെ ഹൃദയാഘാതത്തെ തുടർന്ന് 77-ാം വയസ്സിൽ വിടപറഞ്ഞു.ഈ ഓർമദിനത്തിൽ നിരവധി സാമൂഹിക, സാംസ്‌കാരിക,ചലച്ചിത്ര പ്രവർത്തകർ തിലകനെ അനുസ്മരിച്ചെങ്കിലും, പ്രശസ്ത ചലച്ചിത്ര സംവിധായകൻ വിനയന്റെ ഓർമകുറിപ്പുകൾ വൈറൽ ആകുകയാണ്. അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിൽ ഇങ്ങനെ കുറിച്ചു…” ഇന്ന് തിലകൻ എന്ന മഹാനടൻെറ ഒാർമ്മദിനമാണ്.
മൺമറഞ്ഞു പോയ സഹപ്രവർത്തകരേയും, പ്രതിഭകളേയും ഒക്കെ സാധാരണ സ്മരിക്കുന്നതു പോലെ തിലകൻ ചേട്ടനെ പറ്റിയുള്ള സ്മരണ ഒറ്റ വാക്കിൽ എഴുതാൻ എനിക്കാവില്ല… കാരണം, ലോകത്തൊരിടത്തും സ്വന്തം സഹപ്രവർത്തകരാൽ തന്നെ വിലക്കപ്പെടുകയും തൊഴിലില്ലാതാകുകയും അതിനോടൊക്കെത്തന്നെ ഉച്ചത്തിൽ.. ശക്തമായി പ്രതികരിക്കുകയും…
ഒടുവിൽ തളർന്നു പോകുകയും.. എല്ലാത്തിനോടും വിട പറയേണ്ടി വരികയും ചെയ്ത ഒരു വലിയ കലാകാരൻ തിലകൻ ചേട്ടനല്ലാതെ മറ്റാരും ഉണ്ടാകില്ല… എന്തിൻെറ പേരിലാണങ്കിലും, എത്രമേൽ കലഹിക്കുന്നവനും നിഷേധിയുമാണങ്കിലും ഒരാളെ ഒറ്റപ്പെടുത്തി മാറ്റിനിർത്തി മാനസികമായി തളർത്തി ഇല്ലാതാക്കുന്ന രീതി മനുഷ്യകുലത്തിനു ചേർന്നതല്ല.. ആ പീഢനങ്ങളുടെ രക്തസാക്ഷി ആയിരുന്നു തിലകൻ എന്ന അഭിനയകലയുടെ പെരുന്തച്ചനെന്ന് അടുത്തു നിന്നറിഞ്ഞ ഒരു വ്യക്തിയാണു ഞാൻ… അതുകൊണ്ടു തന്നെ അതു പലപ്പോഴും പറഞ്ഞു പോകുന്നു… ക്ഷമിക്കണം… ഈ ഒാർമ്മകൾ ഒരു തിരിച്ചറിവായി മാറാൻ ഇനിയുള്ള കാലം നമ്മെ സഹായിക്കട്ടെ… അനശ്വരനായ അഭിനയകലയുടെ ഗുരുവിന് ആദരാഞ്ജലികൾ.. എന്ന് പറഞ്ഞാണ് വിനയന്റെ കുറിപ്പ് അവസാനിക്കുന്നത്.
Entertainment
രാജേഷ് കോട്ടപ്പടി രചനയും, സംവിധാനവും നിർവ്വഹിച്ച ഹൃസ്വ ചിത്രം “പുത്രൻ ” ശ്രദ്ധേയമാകുന്നു

കോതമംഗലം : വിജയൻ കോടനാടിനെ കേന്ദ്ര കഥാപാത്രമാക്കി രാജേഷ് കോട്ടപ്പടി രചനയും, സംവിധാനവും നിർവ്വഹിച്ച ഹൃസ്വ ചിത്രമാണ് “പുത്രൻ “. ഒരു ഭിന്നശേഷിക്കാരന്റെ ജീവിതവും, അവൻ നേരിടുന്ന അപമാനവും, സമൂഹത്തിൽ അവന്റെ കുടുംബം അഭിമുഖിക്കേണ്ടിവരുന്ന പ്രശ്നങ്ങളും , വെല്ലുവിളികളുമാണ് ഈ ചിത്രത്തിന്റെ പ്രമേയം. ജെസി മോൾ ആണ് ഈ ചിത്രത്തിലെ നായിക. ശ്രീപതി മുനമ്പം , ശിവൻ ദാസ് , റസാഖ് ഗുരുവായൂർ , ഹുസൈൻ, രീഷ്മ രാജീവ്, തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. നിരവധി ചലച്ചിത്ര താരങ്ങളും , സംവിധായകരും , പ്രമുഖ സംസ്കാരിക നേതാക്കളെയും പങ്കെടുപ്പിച്ചു കൊണ്ട് ഈ ചിത്രത്തിന്റെ ആദ്യ പ്രദർശനം എറണാകുളം ഡോൺ ബോസ്ക്കോ തിയേറ്ററിൽ വെച്ച് നടന്നു. മികച്ച പ്രതികരണമാണ് ആദ്യ പ്രദർശനത്തിൽ നിന്നു ലഭിച്ചത്.
മേയ്ക്കപ്പിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ മേയ്ക്കപ്പ് നിർവ്വഹിച്ചിരിക്കുന്നത് ” സുധാകരൻ പെരുമ്പാവൂർ ആണ് . നിരവധി ചലച്ചിത്രങ്ങൾക്ക് ഛായഗ്രഹണം നിർവ്വഹിച്ചിട്ടുള്ള ” ഷെട്ടി മണി” യാണ് ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ .എഡിറ്റിങ്ങ് മനു മാജിക്ക് ബ്രെയ്ൻ, ആർട്ട് സനൂപ് പെരുമ്പാവൂർ, ബിജു പി കെ എം . വസ്ത്രാലങ്കാരം അബ്ബാസ് പാണാവള്ളി , അസോസിയേറ്റ് ഡയറക്ടർ പ്രവീൺ കൂട്ടുമഠം, പശ്ചാത്തല സംഗീതം നസറുദ്ദീൻ ഷാ, പ്രൊഡക്ഷൻ കൺട്രോളർ സലാവുദ്ദീൻ മുടിക്കൽ , പരസ്യകല ജിതിൻ ആർട്ട് മേക്കർ , നിർമ്മാണം വി.കെ. സിനിമാസ് . പ്രേം നസീർ ഫൗണ്ടേഷൻ 2022 അവാർഡിനും , ജയ്ഹിന്ദ് അവാർഡിനും സെലക്ഷൻ നേടിയ ചിത്രം കൂടിയാണ് ” പുത്രൻ “.
Entertainment
“ദി ബ്ലാക്ക് ഡേ” എന്ന ഹ്രസ്വ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു; പ്രധാന നടൻ കോതമംഗലം സ്വദേശി

കോതമംഗലം : ഒരു പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഉദ്യോഗജനകമായ കേസന്വേഷണമാണ് ഈ ചിത്രത്തിൻറെ ഇതിവൃത്തം . നിരവധി ഷോർട്ട് മൂവികൾ സംവിധാനം ചെയ്തിട്ടുള്ള അങ്കമാലി സ്വദേശി മിന്റോ മാളിയേക്കലാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
നമ്മുടെ നാട്ടിൽ നടന്നുവരുന്ന സ്ത്രീ പീഡന പരമ്പരകളുടെ ഒരു നേർക്കാഴ്ചയാണ് ഇവിടെ കാണാൻ കഴിയുക. കുറ്റം ചെയ്തവർ അത് മറച്ചുവയ്ക്കാൻ കൂട്ടാളികളെ കൂട്ടുപിടിച്ച് മറ്റൊരാളുടെ തലയിൽ വച്ചുകെട്ടുമ്പോൾ ദൈവത്തിൻറെ കൈയൊപ്പ് പതിഞ്ഞ ഒരു തെളിവെങ്കിലും തനിക്കെതിരെ ബാക്കിയുണ്ടാവും എന്ന് കുറ്റവാളികൾ അറിയന്നില്ല. പ്രതിയെ കണ്ടെത്താൻ തന്ത്രപരമായ ഇടപെടൽ നടത്തുന്ന പോലീസ് ഉദ്യോഗസ്ഥൻ ഒടുവിൽ വിജയം കാണുന്നു. നമ്മുടെ ചുറ്റുപാടും നടക്കുന്ന പല സംഭവങ്ങളുമായി ഈ ചിത്രത്തിന് ഒരുപക്ഷേ സമയം തോന്നിയേക്കാം.
കാമാർത്തിപൂണ്ട് കഴുകൻ കണ്ണുകളുമായി അന്ധകാര മറപറ്റി നമ്മുടെ പെൺകുട്ടികളെ കാർന്ന്തിന്നാൻ വെമ്പൽ കൊള്ളുന്ന പീഢന വീരൻമാർക്കെതിരെ സമൂഹം ജാഗ്രതയോടെ പാലിക്കക്കണമേന്ന സന്ദേശം ഈ ചിത്രം തരുന്നു. ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ടി പി പ്രശാന്തും മ്യൂസിക് ചെയ്തിരിക്കുന്നത് ബിജു പൈനാടത്തും മേക്കപ്പ് മനോജ് അങ്കമാലിയും എഡിറ്റിംഗ് നടത്തിയിരിക്കുന്നത് ഐബി മൂർക്കനാടുമാണ്. മാർട്ടിൻ പീറ്റർ നിർമ്മിച്ചു AN K പ്രൊഡക്ഷൻസിൻ്റ ബാനറിൽ പുറത്തിറക്കിയ ചിത്രം ഡോയിഷ് – ഇന്ത് മീഡിയ യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. അങ്കമാലി, ജോസ്പുരം, മൂക്കന്നൂർ എന്നീ പ്രദേശങ്ങളിൽ ആയിരുന്നു ചിത്രത്തിൻറെ ഷൂട്ടിംഗ്.
കോതമംഗലം സ്വദേശിയായ നടൻ ജോൺസൺ കറുകപ്പിള്ളിൽ മികച്ച ഒരു കുറ്റാന്വേഷണ ഉദ്യോഗസ്ഥന്റെ റോൾ ഈ ചിത്രത്തിൽ കൈകാര്യം ചെയ്തിരിക്കുന്നു. ജയിംസ് പാറക്കൽ, ബെന്നി താഴെക്കാടൻ, സെബാസ്റ്റ്യൻ കറുമാത്തി, സ്വപ്ന ,റോ സന്ന ,സാൻ്റ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത് ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കഴിഞ്ഞു.
Entertainment
കോതമംഗലം സ്വദേശിയുടെ തിരക്കഥയിൽ മെഗാസ്റ്റാർ മമ്മൂട്ടി ചിത്രം കാതൽ ഒരുങ്ങുന്നു

കോതമംഗലം : ചലച്ചിത്ര പ്രേക്ഷർക്ക് പുതിയ സിനിമാനുഭം തിയേറ്ററിൽ സമ്മാനിച്ച റോഷാക്കിന് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രമാണ് “കാതൽ”. പകർന്നാട്ട കലയുടെ ചക്രവർത്തി മമ്മൂട്ടി നായകനാകുന്ന കാതലിൽ തെന്നിന്ത്യൻ താരം ജ്യോതികയാണ് നായിക. ജിയോ ബേബി സംവിധാനം ചെയ്യുന്ന എഴാമത്തെ ചിത്രമാണ് കാതൽ. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്. ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിൽ ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവർ അഭിനയിക്കുന്നു. മമ്മൂട്ടി കമ്പനിയുടെ ആദ്യ ചിത്രം ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൻ നേരത്ത് മയക്കം ആണ്.
12 വർഷങ്ങൾക്കു ശേഷം ജ്യോതിക മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന മമ്മൂട്ടി ചിത്രം കാതലിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് കോതമംഗലം കുത്തുകുഴി വലിയപാറ സ്വദേശി ആദർഷ് സുകുമാരനും, പോൾസൺ സ്‌കറിയയുമാണ്. ചിത്രത്തിന്റെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ : ജോർജ് സെബാസ്റ്റ്യൻ, ഡി ഓ പി : സാലു കെ തോമസ്, എഡിറ്റിങ് : ഫ്രാൻസിസ് ലൂയിസ്, സംഗീതം : മാത്യൂസ് പുളിക്കൻ, ആർട്ട് :ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ : സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ : ഡിക്സൺ പൊടുത്താസ്സ് , സൗണ്ട് ഡിസൈൻ : ടോണി ബാബു MPSE, ഗാനരചന : അലീന, വസ്ത്രലങ്കാരം : സമീറാ സനീഷ്, മേക്ക് അപ്പ് : അമൽ ചന്ദ്രൻ, കോ ഡയറക്ടർ : അഖിൽ ആനന്ദൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : മാർട്ടിൻ എൻ ജോസഫ്, കുഞ്ഞില മാസിലാമണി, സ്റ്റിൽസ് : ലെബിസൺ ഗോപി, ഡിസൈൻ : ആന്റണി സ്റ്റീഫൻ, പി ആർ ഓ : പ്രതീഷ് ശേഖർ.
-
ACCIDENT5 days ago
ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു.
-
ACCIDENT7 days ago
കാറും ബൈക്കും കൂട്ടിയിടിച്ചു: യുവാവിന് പരിക്ക്
-
CRIME1 week ago
പെൺകുട്ടി മാത്രമുള്ള സമയം വീട്ടിൽ അതിക്രമിച്ച് കയറി ഉപദ്രവിച്ച പല്ലാരിമംഗലം സ്വദേശി അറസ്റ്റിൽ
-
CRIME3 days ago
ബസിൽ വച്ച് യുവതിയെ ശല്യം ചെയ്ത പല്ലാരിമംഗലം സ്വദേശി പിടിയിൽ
-
NEWS2 days ago
കൊച്ചി – ധനുഷ്കോടി ദേശീ പാതയിൽ നേര്യമംഗലത്ത് കാട്ടാന ഇറങ്ങി.
-
NEWS4 days ago
തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് രണ്ടാം ഘട്ട രണ്ടാം റീച്ചിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
-
CRIME5 days ago
കാപ്പാ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ അറസ്റ്റ് ചെയ്തു
-
NEWS2 hours ago
നാടിന്റെ വിളക്ക് അണയാതിരിക്കണേയെന്ന പ്രാർത്ഥന സഫലമായി; വിധിക്ക് പിന്നാലെ നന്ദി പ്രാർത്ഥനയിൽ പങ്കെടുത്ത് വിശ്വാസി സമൂഹം