നേര്യമംഗലം : കൊച്ചി ധനുഷ്കോടി ദേശീയപാത 85ൽ നേര്യമംഗലം റാണിക്കല്ലിന് സമീപം കട്ടിങ്ങിൽ നന്ന മര ത്തി െ റ ശിഖിരം ഓടുന്ന ബസിന്റെ മുകളിലേക്ക് കടപുഴകിവീണു.
ഡ്രൈവറുടെ അവസരോചിതമായ ഇടപെടൽ മൂലം അപകടം ഒഴിവായി.
എറണാകുളം – കോവിലൂർ (വഴി അടിമാലി) റൂട്ടിൽ സർവീസ് നടത്തുന്ന എൽ.ബി.എസ് ബസ്സിന്റെ മുകളിലേക്കാണ് മരം വീണത്.കോവിലൂർ പോയി മടങ്ങി വരുമ്പോഴാണ് കഴിഞ്ഞ ദിവസം വൈകുന്നേരം 5:45 നാണ് അപകടം.
കാട്ടുമരത്തിന്റെ വലിയ ഭാഗം ബസ്സിന്റെ മുകളിൽ പതിച്ചേ പ്പോേഴേക്കും ബസ്സ് പെട്ടെന്ന് മുന്നോട്ട് നീക്കിയതിനാലാണ് അപകടം ഒഴിവായത്. ഡ്രൈവർ റോം ബസ് മുന്നോട്ട് എടുത്തില്ലായിരുന്നെങ്കിൽ മറ്റു ശിഖരങ്ങൾ വണ്ടിക്ക് മുകളിൽ വീണ് വൻ അപകടത്തിന് സാധ്യത കൂടുതലായിരുന്നു.
ബസ്സിൽ ഉണ്ടായിരുന്ന 45 ഓളം യാത്രക്കാർ ഡ്രൈവറെ പ്രശംസിച്ചു. അടിമാലി പോലീസിലും നേര്യമംഗലം ഫോറസ്റ്റ് റെയിഞ്ച് ഓഫീസിലും ബസ്സുടമ പരാതി നൽകിയിട്ടുണ്ട്.
മഴക്കാലം വന്നതോടെ തലക്കോട് മുതൽ വാളറ വരെയുള്ള ദേശീയപാത 85ലെ റോഡരികിലെ തിട്ടയിൽ 250 ഓളം മരങ്ങൾ എപ്പോഴും മറിഞ്ഞു വീണ് അപകട അവസ്ഥയിലാണ്.
