ഏബിൾ. സി. അലക്സ്
കോതമംഗലം: ലോക് ഡൗണിലും ലോക് ആകാത്ത ഭാവനയുമായി കോതമംഗലം നെല്ലിക്കുഴിയിലെ മൂന്നു സഹോദരിമാർ നാടിനഭിമാനമാകുന്നു. അലീനയും ,അജീനയും, അനീനയും ചേർന്ന് ഈ ലോക് ഡൗൺ കാലം വർണ്ണഭവും വേറിട്ടതും ആക്കുന്നു. വീട്ടിലിരുന്ന് പാഴ് വസ്തുക്കൾ കൊണ്ട് അലങ്കാര വസ്തുക്കൾ ഉണ്ടാക്കി മനോഹരമാക്കുകയാണിവർ. പാഴ് വസ്തുക്കൾ എന്നു കരുതപ്പെടുന്നവയാണ് ഇങ്ങനെ മനോഹരമായ ചിത്രങ്ങളോ, ശിൽപങളോ, പൂക്കളോ ഒക്കെയായി മാറുന്നത്. വീടിനുള്ളിലോ ,പുറത്തോ വലിച്ചെറിയുന്നതും, ഉപേക്ഷിച്ചതുമായ വസ്തുക്കൾ മറ്റൊരു രൂപമാക്കി മാറ്റുവാൻ കഴിയുമെന്ന് ഈ മൂവർ സഹോദരിമാർ തെളിയിക്കുന്നു.
തെങ്ങിൻ പൂക്കുല കൊണ്ടും, തേങ്ങയുടെ തൊപ്പി കൊണ്ടും, പത്രകടലാസുകൾ കൊണ്ടും ഒക്കെ മനോഹരമായ പൂക്കളും, ചിത്രങ്ങളും, തിർക്കുകയാണ് ഈ കൊച്ചുമിടുക്കികൾ. കൊറൊണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സ്കൂളും, കോളേജും അടച്ചതോടു കൂടി വീട്ടിൽ ഇരുന്നുള്ള വിരസത മാറ്റുവാനുള്ള ശ്രമം ആയിരുന്നു ഇത്. ആ പരിശ്രമം അങ്ങെനെ തങ്ങളുടെ ഭാവന ചിറകു മുളക്കുന്നതിന് വഴി വച്ചു. പ്രോത്സാഹനത്തിന് “കട്ടക്ക്” കൂടെ മാതാപിതാക്കളും. പിന്നെയെങ്ങനെ മനോഹര വസ്തുക്കൾ പിറവിയെടുക്കാതിരിക്കും. ഇപ്പോൾ ഈ മൂവർ സംഘത്തിൻ്റെ വീടിൻ്റെ അകവും, പുറവും നിറയെ മനോഹരമായ അലങ്കാര വസ്തുക്കൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്, ഒരു കൊച്ചു ആർട്ട് ഗ്യാലറിക്കു തുല്ല്യമായി. പേപ്പറും, കത്രികയും, ചായങ്ങളും എല്ലാം ഈ സഹോദരിമാരുടെ ഭാവനകൾക്കനുസരിച്ച് ചലിച്ചു എന്നു പറയേണ്ടി വരും.
അലിനയും, അജിനയും ഇരട്ട സഹോദരികളാണ്. അലീന കോതമംഗലം എം.എ.കോളേജിലെ അവസാന വർഷ രസതന്ത്ര വിദ്യാർത്ഥിനി ആണ്. അജീന മാർ ബേസേലിയോസ് നേഴ്‌സിംഗ് കോളേജിലെ അവസാന വർഷ വിദ്യാർത്ഥിനിയും. ഇളയ സഹോദരി അനീന മാർ ബേസിൽ ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയും ആണ്. കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ ടെക്നിഷ്യൻ, കോതമംഗലം നെല്ലിക്കുഴി വാഴവേലിൽ ബാബുവിൻ്റെയും, മാർ ബേസിൽ ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപിക ഗ്രേസിയുടെയും മക്കളാണ് ഈ കൊച്ചു കലാകാരികൾ.
https://www.facebook.com/kothamangalamvartha/posts/929370347521640