മുവാറ്റുപുഴ : പാറമടയിൽ വീണു കാണാതായ വൃദ്ധന്റെ മൃദദേഹം ഫയർഫോഴ്‌സ് സ്കൂബ ടീം കണ്ടെടുത്തു. പായിപ്ര പഞ്ചായത്തിലെ മാനാറി കുഴിച്ചാലിൽ കുഞ്ഞപ്പൻ (75) ന്റെ മൃതദേഹമാണ് ഫയർഫോഴ്സ് തിരച്ചലിൽ കണ്ടെടുത്തത്. വെള്ളമുള്ള വലിയ പാറമടക്ക് സമീപം ഇയാളുടെ ചെരുപ്പ് കിടക്കുന്നതിനെ തുടർന്ന് നാട്ടുകാർക്കുണ്ടായ സംശയത്തെ തുടർന്നാണ് ഫയർഫോഴ്‌സിനെ വിളിച്ചത്. കടയിൽനിന്നു സാധനങ്ങൾ വാങ്ങി തിരികെ വീട്ടിലേക്ക് മടങ്ങവേ എഴുപതടി താഴ്ചയുള്ള പാറമടയിലേക്ക് അബദ്ധത്തിൽ വീഴുകയായിരുന്നു. മൂവാറ്റുപുഴ, കോതമംഗലം ഫയർ ഫോഴ്സ് സ്കൂ ബാ ടീമാ ഏറെ നേരത്തെ തിരച്ചിലിൽ കണ്ടെത്തിയത്. മൃതദേഹം മുവാറ്റുപുഴ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ശാന്ത. മക്കൾ: റെജി, ഷാജി, സാജു, സാധിർ.
