നെല്ലിക്കുഴി : ലോക് ഡൗണിനെ തുടർന്ന് സർക്കാർ നിർദേശിച്ചിട്ടുള്ള കമ്മ്യൂണിറ്റി കിച്ചൻ നടപ്പാക്കുന്നതിൽ നെല്ലിക്കുഴി പഞ്ചായത്തിൽ സർക്കാർ മാനദണ്ഡങ്ങൾ മറികടന്ന് രസീത് പോലും നൽകാതെ പണപ്പിരിവ് നടത്തുന്നതായി യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി സെക്രട്ടറിയും ഭരണ സമിതിയഗങ്ങളും, സി പി എം പ്രാദേശിക നേതാക്കളും ചേർന്ന് സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും പണപ്പിരിവ് നടത്തുകയാണെന്നാണ് യു ഡി ഫ് ആരോപിക്കുന്നത്.
പിരിക്കുന്ന പണത്തിന് രസീത് നൽകുന്നതുമില്ല. കമ്മ്യൂണിറ്റി കിച്ചൻ നടപ്പാക്കാനാവശ്യമുള്ള തുക തനത് ഫണ്ടിൽ നിന്നും അനുവദിച്ച് കഴിഞ്ഞ ഇരുപത്തിയാറിന് സർക്കാർ ഉത്തരവായിട്ടുള്ളതാണ്. കുടുംബശ്രി മെമ്പർ സെക്രട്ടറിക്കാണ് കമ്മ്യൂണിറ്റി കിച്ചൻ നടത്തുന്നതിന്റെ ചുമതല. നെല്ലിക്കുഴി പഞ്ചായത്ത് ആഫിസിന് സമീപമുള്ള ആഡിറ്റോറിയത്തിൽ നടത്തിയ കമ്മ്യണിറ്റി ഭക്ഷണ വിതരണത്തിന് നുറ്റി അൻപതിലെറെപേരെ പങ്കെടുപ്പിച്ച് കൊണ്ടാണ് പ്രസിഡൻറ്റും ഉദ്ധ്യേഗസ്തരും വിതരണച്ചടങ്ങ് നടത്തിയത്. ആൾക്കൂട്ടം ലോക് ഡൗൺ നിയമത്തിന് വിരുദ്ധവുമാണ്.
ഇന്നലെ തുടങ്ങിയ കമ്മ്യണിറ്റി കിച്ചനിൽ ഹേൽത്ത് വിഭാഗമൊ കുടുംബശ്രി അംഗങ്ങളെ ഉണ്ടായിരിന്നില്ല. വാർഡ് മെമ്പർമാർ പൊലും അറിയാതെയാണ് പല വാർഡിലും ഗുണഭോക്ത ലിസ്റ്റ് തയ്യാറാക്കി ഭക്ഷണ പൊതികൾ വിതരണം ചെയ്തത്. മഹാമാരിയിൽ ജനങ്ങൾ കഷ്ടപെടുന്ന സാഹചര്യത്തിലും പഞ്ചായത്ത് അധികാരികളുടെ ഏകപക്ഷിയമായ നിലപാടിൽ യു ഡി എഫ് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ പി എം ബഷീർ, കെ എം കുഞ്ഞു ബാവ, കെ എം മുഹമ്മദ്, കെ എം ആസാദ്, എം എം പ്രവീൺ എന്നിവർ പ്രതിഷേധിച്ചു.