കോതമംഗലം:- കോതമംഗലം മണ്ഡലത്തിൽ പുതിയതായി 6 അക്ഷയ സെന്ററുകൾ ആരംഭിക്കുമെന്ന് ബഹു: മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി.ഏറെ വിസ്ത്രതമായ കോതമംഗലം മണ്ഡലത്തിൽ സർക്കാർ സേവനങ്ങൾ ഏറ്റവും അടുത്തും എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുന്നതിനായി മണലത്തിലെ വിവിധ കേന്ദ്രങ്ങളിൽ കൂടുതൽ അക്ഷയ കേന്ദ്രങ്ങൾ ആരംഭിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി ആന്റണി ജോൺ എംഎൽഎ ഉന്നയിച്ച നിയമസഭാ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് ബഹു: മുഖ്യമന്ത്രി ഇക്കാര്യം നിയമസഭയിൽ വ്യക്തമാക്കിയത്.
കോതമംഗലം മണ്ഡലത്തിൽ നിലവിൽ 21 അക്ഷയ കേന്ദ്രങ്ങൾ പ്രവർത്തിച്ചു വരുന്നുണ്ടെന്നും, രണ്ട് അക്ഷയ കേന്ദ്രങ്ങൾ തമ്മിലുള്ള ദൂരപരിധി ഏറ്റവും കുറഞ്ഞത് 1.5 കി മി ആയിരിക്കണമെന്ന വ്യവസ്ഥ പാലിച്ചുകൊണ്ട് ബന്ധപ്പെട്ട ജില്ല ഇ-ഗവേർണൻസ് സൊസൈറ്റിയുടെ ശിപാർശ സഹിതം അക്ഷയ ഡയറക്ടർ സമർപ്പിക്കുന്ന പ്രൊപ്പോസൽ സർക്കാർ തലത്തിൽ പരിശോധിച്ചാണ് അക്ഷയ കേന്ദ്രങ്ങൾ അനുവദിക്കുന്നതെന്നും കോതമംഗലം മണ്ഡലത്തിൽ ചെങ്കര, ഊഞ്ഞാപ്പാറ,ഊന്നുകൽ,നീണ്ടപാറ,ഇരുമലപ്പടി, കുമ്പളത്തുമുറി കമ്മ്യൂണിറ്റി ഹാൾ എന്നീ കേന്ദ്രങ്ങളിൽ പുതുതായി അക്ഷയ സെന്ററുകൾ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും ബഹു:മുഖ്യമന്ത്രി പിണറായി വിജയൻ ആന്റണി ജോൺ എംഎൽഎയെ നിയമസഭയിൽ അറിയിച്ചു.
You must be logged in to post a comment Login