കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയപാതയുടെ നവീകരണത്തിന്റെ ഭാഗമായി നെല്ലിമറ്റം മില്ലുംപടി ജംഗ്‌ഷനിലെ റോഡിലെയും ബസ് സ്റ്റോപ്പിനു മുന്നിലേയും മഴക്കാലത്ത് പൊതുജനത്തിന് ശല്യമായ വൻതോതിലുള്ള വെള്ളക്കെട്ട് ഒഴിവാക്കാൻ നാട്ടുകാരുടെ പരാതിയെ തുടർന്ന് ദേശീയ പാത അധികൃതർ ലക്ഷങ്ങൾ മുടക്കി കുഞ്ഞിത്തൊമ്മൻ റോഡ് തുടങ്ങുന്നത് മുതൽ കുഞ്ഞിക്കേളൻ റോഡ് വരെയുള്ള ഭാഗത്ത് ഓട നിർമ്മാണം നടത്തിവന്നിരുന്നു. എന്നാൽ ബസ്റ്റോപ്പ് കഴിഞ്ഞ് ഉള്ള ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ സൗകര്യാർത്ഥം പണികൾ ശരിയായ രീതിയിൽ പൂർത്തീകരിക്കാത്തതിനെതിരെ പ്രദേശവാസികൾ കടുത്ത പ്രതിക്ഷേധത്തിലാണ്. വർഷങ്ങൾക്ക് മുൻപ് ഈ പ്രദേശത്ത് ഉണ്ടായിരുന്ന ഓട നികത്തി പൊതുനിരത്ത് കയ്യേറി റോഡ് നിർമ്മിച്ചത് മൂലമാണ് വെള്ളം റോഡിലേക്കൊഴുകുന്നത്.
https://www.facebook.com/kothamangalamvartha/videos/649388315834890/
വെള്ളക്കെട്ട് രൂപപ്പെടുന്ന പ്രധാന ഭാഗത്ത് ഓട നിർമ്മിക്കാത്തതിനെതിരെ ദേശീയപാത അതോറിറ്റിക്ക് പരാതി നൽകിയിട്ടുണ്ട്. നിലവിൽ നിർമ്മിച്ചിട്ടുള്ള ഓടകൾ മഴക്കാലത്ത് റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ പരിഹാരമല്ലന്ന് നാട്ടുകാർ ആക്ഷേപം ഉന്നയിക്കുന്നു.
You must be logged in to post a comment Login