ഇടുക്കി: ഭൂപ്രശ്നങ്ങള്ക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഇടുക്കിയില് സിപിഎം ഹര്ത്താല് ആരംഭിച്ചു. സിഎച്ച്ആര് പ്രദേശം വനഭൂമിയാക്കി മാറ്റുന്നതിനുള്ള ഗൂഢനീക്കം തിരിച്ചറിയുക, ആനത്താരകള് സൃഷ്ടിക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള് ഉന്നയിച്ചാണ് ഹര്ത്താല്.
പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്ക്കാര് പുറത്തിറക്കിയ കെഡസ്ട്രല് മാപ്പില് വ്യക്തത കുറവുണ്ടെന്നാണ് സിപിഎം നിലപാട്. വൈകിട്ട് ആറ് വരെയാണ് ഹര്ത്താല്. അവശ്യ സര്വ്വീസുകള്, ജില്ലയ്ക്ക് പുറത്തുനിന്ന് എത്തുന്ന സഞ്ചാരികള്, റവന്യൂ കായികമേള, ഹയര്സെക്കന്ഡറി ഇംപ്രൂവ്മെന്റ് പരീക്ഷ എന്നിവയ്ക്ക് ഇളവ് നല്കിയിട്ടുണ്ട്.



















































