Connect with us

Hi, what are you looking for?

NEWS

ദില്ലി പോലീസിനെ രൂക്ഷഭാഷയിൽ വിമർശിച്ച് സുപ്രീംകോടതി; മെട്രോ സ്റ്റേഷൻ അടയ്ക്കരുത്, ഇന്‍റർനെറ്റ് നിരോധനം പാടില്ല

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയില്‍ കോക്‌റോച്ച് ജനത പാര്‍ട്ടി ആഹ്വാനം ചെയ്ത മാര്‍ച്ചുമായി ബന്ധപ്പെട്ട് ദില്ലി പോലീസ് സ്വീകരിച്ച നടപടികളെ വിമര്‍ശിച്ച് സുപ്രീം കോടതി. ഡെല്‍ഹി മെട്രോ സ്റ്റേഷനുകള്‍ അടച്ച നടപടിയെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച സുപ്രീം കോടതി, സാഹചര്യമനുസരിച്ച് മെട്രോ, റെയില്‍ സര്‍വീസുകള്‍ നിയന്ത്രിക്കാമെന്നും ഒരുകാരണവശാലും പൂര്‍ണമായി നിരോധിക്കരുതെന്നും നിര്‍ദ്ദേശിച്ചു. നിയമവ്യവസ്ഥ തകരാറിലാകുന്നതുവരെ മെട്രോ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കണം. ഇന്റര്‍നെറ്റ് നിരോധനം പാടില്ല. സര്‍ക്കാരിനെ മറികടന്ന് ക്രമസമാധാനം നടപ്പാക്കാന്‍ പോലീസിന് അധികാരമില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

ജീവരക്ഷയും സ്വാതന്ത്ര്യവും ഒരു പോലെ പ്രധാനമാണ്. അത് പൗരനായാലും പോലീസ് ഓഫീസറായാലും ഒരു പോലെയാണ്. ഇന്നലെ ദില്ലിയിലെ തെരുവില്‍ നിന്ന എല്ലാവരെയും കസ്റ്റഡിയില്‍ എടുത്ത സ്ഥിതിയുണ്ടായി. പൊതുജനങ്ങളുടെ സ്വതന്ത്ര സഞ്ചാരം ഉറപ്പാക്കണം. നിയമവ്യവസ്ഥ തകരാറിലാകുന്നതുവരെ മെട്രോ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കണം. ആളുകളെ കസ്റ്റഡിയിലെടുക്കേണ്ടി വന്ന സാഹചര്യവും അതിന് സ്വീകരിച്ച നടപടികളും വിശദീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സംഭവങ്ങളില്‍ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയോട് സുപ്രീം കോടതി റിപ്പോര്‍ട്ട് തേടി. ഒപ്പം ക്രമസമാധാനം നിയന്ത്രിച്ച ദില്ലി പോലീസും മെട്രോ അടച്ച ഡിഎംആര്‍സിയോടും റിപ്പോര്‍ട്ട് തേടി.

 

You May Also Like

error: Content is protected !!