Connect with us

Hi, what are you looking for?

CHUTTUVATTOM

അയ്യങ്കാവ് ക്ഷേത്രത്തിൽ മോഷണം

കോതമംഗലം: അയ്യങ്കാവ് ധർമശാസ്ത‌ാ ക്ഷേത്രത്തിൽ മോഷണം.കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പൂട്ടുകൾ തകർത്തിട്ടില്ല. പുറത്തുണ്ടായിരുന്ന പൂജാപാത്രങ്ങൾ ഉൾപ്പെടെ ഇരുപതിനായിരത്തോളം രൂപയുടെ സാധനങ്ങളാണു കവർന്നത്. ദീപാരാധന തട്ട്, ഉരുളി, കിണ്ടി, തൂക്കുവിളക്ക്, വിളക്കുകൾ, മിക്സി എന്നിവ അപഹരിച്ചു.പുലർച്ചെ നട തുറക്കാനെത്തിയപ്പോഴാണു മോഷണം അറിയുന്നത്. രണ്ട് മോഷ്‌ടാക്കളുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. കോതമംഗലം പൊലീസ് കേസെടുത്തു.

You May Also Like

error: Content is protected !!