ഭാവി വരൻ ബൈക്ക് അപകടത്തിൽ മരിച്ചതിൻ്റെ മനോവിഷമത്തിൽ യുവതി ജീവനൊടുക്കി.
കോതമംഗലം: ഭാവി വരൻ ബൈക്ക് അപകടത്തിൽ മരിച്ചതിൻ്റെ മനോവിഷമത്തിൽ യുവതി ജീവനൊടുക്കി. വാരപ്പെട്ടി ഇഞ്ചൂർ കോട്ടക്കുടിയിൽ ജോണിയുടെ മകൾ ഹന്ന (23) യാണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്. ചൊവ്വാഴ്ച രാത്രി താലൂക്ക് ആശുപത്രിക്ക് സമീപം ബൈക്ക് അപകടത്തിൽ മരിച്ച മലയിൻകീഴ് ഗൊമേന്തപ്പടി കുരിശിങ്കൽ ആൻ്റണിയുമായി ഹന്നയുടെ വിവാഹം നിശ്ചയിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
ബുധനാഴ്ചയാണ് ആൻ്റണിയുടെ സംസ്കാര ചടങ്ങുകൾ നടന്നത്. വ്യാഴാഴ്ചയാണ് ഹന്നയുടെ മരണം. സംസ്കാരം വെള്ളിയാഴ്ച 3 ന് ഇഞ്ചൂർ സെൻ്റ് ആൻ്റണീസ് പള്ളിയിൽ. കോതമംഗലത്ത് സ്വകാര്യ ആശുപത്രിയിൽ ലാബ് ടെക്നീഷയായിരുന്നു ഹന്ന.മാതാവ്: പരേതയായ മിനി. സഹോദരി: ഹണി ( ലാബ് ടെക്നീഷ്യ)




















































