Connect with us

Hi, what are you looking for?

CHUTTUVATTOM

പെരിയാറിലെ എക്കലും മണലും നീക്കം ചെയ്യണം: ഷിബു തെക്കുംപുറം എംഎൽഎ 

{"remix_data":[],"remix_entry_point":"challenges","source_tags":["local"],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

കോതമംഗലം: പെരിയാർ ഉൾപ്പെടെയുള്ള നദികളിലും ജലാശയങ്ങളിലും അടുഞ്ഞിട്ടുള്ള എക്കലും മണലും ശാസ്ത്രീയവും നിയമാനുസൃതവുമായി നീക്കം ചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം ഷിബു തെക്കുംപുറം എംഎൽഎ മുഖ്യമന്ത്രിക്ക് കത്ത് കൈമാറി.

കഴിഞ്ഞ പത്ത് വർഷത്തിനിടെ പെരിയാർ ഉൾപ്പെടെയുള്ള നദികളിലും കായലുകളിലും വൻതോതിൽ എക്കൽ അടിഞ്ഞുകൂടിയതിനെ തുടർന്ന് ജലാശയങ്ങളുടെ സംവരണശേഷി ഗണ്യമായി കുറഞ്ഞതായി എം.എൽ.എ ചൂണ്ടിക്കാട്ടി. ഇതിന്റെ ഫലമായി മഴക്കാലത്ത് നദികൾ കരകവിഞ്ഞൊഴുകുകയും അപ്രതീക്ഷിത വെള്ളപ്പൊക്കങ്ങൾക്ക് സാഹചര്യം രൂപപ്പെടുകയും ചെയ്യുന്നു. നദികളുടെ ആഴം കുറഞ്ഞത് മത്സ്യസമ്പത്തിനെയും ജലാശയങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

കോതമംഗലം മണ്ഡലത്തിലൂടെ ഒഴുകുന്ന പെരിയാറിന്റെ വേങ്ങൂർ മുതൽ നീണ്ടപാറ വരെ ഏകദേശം 62.5 കിലോമീറ്റർ ദൈർഘ്യമുള്ള തീരപ്രദേശത്ത് മണലും എക്കലും അടിഞ്ഞുകൂടിയതിനാൽ പല ഭാഗങ്ങളിലും നദിയുടെ ആഴം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. ഇതുവഴി നദികൾ കരകവിയുന്നതിനപ്പുറം കാട്ടാനകൾ അനായാസം പെരിയാർ മുറിച്ചുകടന്ന് കോട്ടപ്പടി, പിണ്ടിമന, കീരംപാറ, കവളങ്ങാട്, കുട്ടമ്പുഴ പഞ്ചായത്തുകളിലെ ജനവാസ മേഖലകളിൽ എത്തുകയും കൃഷിക്കും ജനങ്ങളുടെ ജീവനും സ്വത്തിനും വലിയ ഭീഷണിയാവുകയും ചെയ്യുന്നുവെന്ന് എംഎൽഎ വ്യക്തമാക്കി.

ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിച്ച് നിയമാനുസൃതമായി എക്കലും മണലും നീക്കം ചെയ്താൽ ജലസംഭരണശേഷി വർധിപ്പിക്കാനും വെള്ളപ്പൊക്ക ഭീഷണി കുറയ്ക്കാനും മനുഷ്യ–വന്യജീവി സംഘർഷം ഒരു പരിധിവരെ നിയന്ത്രിക്കാനും കഴിയുമെന്ന് എംഎൽഎ അറിയിച്ചു .

കഴിഞ്ഞ പത്ത് വർഷമായി ഈ വിഷയത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ മുൻ ഇടതുസർക്കാർ തയ്യാറായില്ലെന്നും, ക്വാറി മാഫിയയുടെ സമ്മർദത്തിന് വഴങ്ങിയാണോ എക്കൽ നീക്കവുമായി ബന്ധപ്പെട്ട നടപടികൾ വൈകിപ്പിച്ചതെന്ന സംശയം ജനങ്ങൾക്കിടയിൽ ഉയരുന്നതായും എം.എൽ.എ ആരോപിച്ചു. ജനങ്ങളുടെ സുരക്ഷയും പരിസ്ഥിതി സംരക്ഷണവും മുൻനിർത്തി സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

 

 

You May Also Like

error: Content is protected !!