കോതമംഗലം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെ ആദരിക്കുന്നതിനായി നെല്ലിക്കുഴി പഞ്ചായത്ത് എക്സലന്റ് അവാർഡ് വിതരണം നടത്തി. പഞ്ചായത്തിലെ 24 വാർഡുകളിൽ നിന്നായി എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 85 വിദ്യാർഥികൾക്ക് ഉപഹാരങ്ങളും പ്രശസ്തിപത്രങ്ങളും നൽകി അനുമോദിച്ചു. ഷിബു തെക്കുംപുറം എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സനീറ നസീർ അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ ചെറുവട്ടൂർ ഹൈസ്കൂളിനെ പ്രത്യേകമായി ആദരിച്ചു. സ്കൂൾ പ്രിൻസിപ്പലും അധ്യാപകരും എംഎൽഎയിൽ നിന്ന് ആദരവ് ഏറ്റുവാങ്ങി.
വെള്ളത്തിൽ മുങ്ങിപ്പോയ രണ്ടര വയസ്സുകാരനെ സ്വന്തം ജീവൻ പണയം വെച്ച് രക്ഷപ്പെടുത്തിയ സഹ്റ ഫാത്തിമയ്ക്ക് പഞ്ചായത്ത് ധീരപുത്രി പുരസ്കാരം സമ്മാനിച്ചു. തിരുവനന്തപുരത്ത് നടന്ന ഇന്റർനാഷണൽ ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ് 2026-ൽ മികച്ച വിജയം നേടിയ ഉമർ മുക്താറിനെയും ചടങ്ങിൽ ആദരിച്ചു.മോട്ടിവേഷൻ സ്പീക്കറും എഴുത്തുകാരനുമായ പി.എം.എ. ഗഫൂർ ക്ലാസെടുത്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത്
വൈസ് പ്രസിഡന്റ് അബൂബക്കർ കൊട്ടാരം, സ്ഥിരംസമായി ചെയർപേഴ്സൺമാരായ സൽജ ജോസ്, ഫൗസിയ ഷിയാസ്, സത്താർ വട്ടക്കുടി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജോയ് പി. ജേക്കബ്, ബ്ലോക്ക്- പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു.




















































