കോതമംഗലം: കെട്ടിടത്തിന് മുകളില്‍നിന്ന് ഇറങ്ങുന്നതിനിടെ കാല്‍വഴുതി വീണ് മധ്യവയസ്‌കന്‍ മരിച്ചു. വടാട്ടുപാറ കൊച്ചുപറമ്പില്‍ ബിനോയി കുര്യന്‍ (56) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി വടാട്ടുപാറ ഓഫീസ് ജംഗ്ഷനിലെ കെട്ടിടത്തില്‍ വച്ചായിരുന്നു അപകടം.
ഉടന്‍ തന്നെ ബിനോയിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം ബുധനാഴ്ച 10ന് വടാട്ടുപാറ സെന്റ് മേരീസ് പള്ളിയില്‍. ഭാര്യ: ഷീബ. മക്കള്‍: ആല്‍ബിന്‍ (യു.കെ), അന്നമോള്‍.






















































