കോതമംഗലം : വടാട്ടുപാറ അരീക്കാസിറ്റിയിൽ വളർത്തു നായ്ക്കളെ അജ്ഞാത ജീവി കൊലപ്പെടുത്തിയ സാഹചര്യത്തിൽ പ്രദേശത്ത് അടിയന്തര മായി നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുവാൻ തീരുമാനം. വട്ടക്കുന്നേൽ വീട്ടിൽ കുഞ്ഞാപ്പുവിന്റെ വീട്ടുമുറ്റത്ത് കെട്ടിയിരുന്ന വളർത്തു നായയെയാണ് ഇന്നലെ രാത്രി അജ്ഞാത ജീവി ആക്രമിച്ച് കൊലപ്പെടുത്തിയത്. ഈ സാഹചര്യത്തിൽ ഈ പ്രദേശത്ത് അടിയന്തിര മായി നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിന് തീരുമാനിച്ചു. തുടർച്ചയിൽ കൂടുവെയ്ക്കുന്നതിനുള്ള നടപടികളും ആവശ്യമെങ്കിൽ സ്വീകരിക്കും.ആന്റണി ജോൺ എം എൽ എ പ്രദേശം സന്ദർശിച്ചു.എം എൽ എ യോടൊപ്പം സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ ഷംസുദ്ധീൻ സി എസ് , ബീറ്റ് ഫോറെസ്റ്റ് ഓഫീസർമാരായ അനിൽ കെ ജി, അരവിന്ദ് കെ എം,സി പി ഐ എം ലോക്കൽ സെക്രട്ടറി കെ എം വിനോദ്, സി പി ഐ ലോക്കൽ സെക്രട്ടറി പി എ അനസ്,എൽദോസ് പോൾ, ഇ ടി മത്തായി, പി ബി സന്തോഷ്,പി കെ സുകുമാരൻ,വിഷ്ണു കെ,വി പി ശിവദാസ്,സുരേഷ് കെ കെ എന്നിവർ ഉണ്ടായിരുന്നു.
