കോതമംഗലം : സിങ്കപ്പൂരിൽ നവം 27 മുതൽ ഡിസം :02 വരെ നടക്കുന്ന 16 മത് ഏഷ്യ – പസഫിക്ക് ഷിറ്റോ റിയൂ കരാത്തെ ദൊ ചാമ്പ്യൻഷിപ്പിൽ സീനിയർ പെൺകുട്ടികളുടെ ഫൈറ്റിങ്ങ് -61 കിലോ വിഭാഗത്തിൽ ഇന്ത്യയ്ക്ക് വേണ്ടി ആഗനസ് ആഷ്ലിൻ വെങ്കല മെഡൽ കരസ്ഥമാക്കി.കഴിഞ്ഞ 17 വർഷമായി കാരാത്തെ പരിശീലിക്കുന്ന ആഷ്ലിൻ എം എ ഇംഗ്ലീഷ് ബിരുദാനന്തര ബിരുദധാരിയാണ് . ഷിൻ ബുക്കാൻ ഇന്ത്യൻ ചീഫ് രഞ്ജിത് ജോസിൻ്റെ കീഴിലാണ് പരിശീലനം.
തൃക്കാരിയൂർ കുനംമാവുങ്കൽ ബൈജുവിൻ്റെയും, സ്മിതയുടേയും രണ്ട് മക്കളിൽ മൂത്തയാളാണ്.സഹോദരൻ പ്ലസ് ടൂ വിദ്യാർത്ഥിയായ ആഷിൻ .പരിശീലകനും,
ഷിൻബുക്കാൻ കരാത്തെ സ്കൂളിൻറെ ഇന്ത്യൻ ചീഫും, ടെക്നിക്കൽ ഡയറക്ടറുമായ ഷിഹാൻ രഞ്ജിത്ത് ജോസ് 50 മുതൽ 59 വയസ്സ് വരെയുള്ള പുരുഷ കത്ത വിഭാഗത്തിൽ ഇന്ത്യയ്ക്ക് വേണ്ടി സ്വർണ മെഡൽ കരസ്ഥമാക്കി.