Connect with us

Hi, what are you looking for?

NEWS

കേരള സ്കൂൾ കായിക മേള;കോതമംഗലത്ത് ഒരുക്കങ്ങൾ പൂർത്തിയായി:ആന്റണി ജോൺ എംഎൽഎ

 

കോതമംഗലം : ആദ്യമായി ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിച്ചിട്ടുള്ള കേരള സ്കൂൾ കായിക മേളയുടെ ഒരുക്കങ്ങൾ കോതമംഗലത്ത് പൂർത്തിയായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.കോതമംഗലം എം എ കോളേജിലാണ് സ്വിമ്മിംഗ് മത്സരങ്ങൾ നടത്തുന്നത്. 92 ഇനങ്ങളിൽ സബ് ജൂനിയർ , ജൂനിയർ , സീനിയർ വിഭാഗങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ മത്സരങ്ങൾ നടക്കുന്നതാണ്.എം.എ കോളേജിൽ 5-ാo തീയതി ആരംഭിച്ച് 8-ാം തീയതി അവസാനിക്കുന്ന രീതിയിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. 1400 ഓളം കുട്ടികൾ വിവിധ വിഭാഗങ്ങളിലായി മത്സരങ്ങളിൽ പങ്കെടുക്കും.ഇവിടെ പങ്കെടുക്കുന്ന മത്സരാർത്ഥികൾക്കും ഓഫീഷ്യൽസിനും ഭക്ഷണം നൽകുന്നതിനു വേണ്ടി പ്രത്യേക അടുക്കളയും,പന്തലും ഒരുക്കിയിട്ടുണ്ട്. പഴയിടം നമ്പൂതിരിയാണ് ഇവിടെ ഭക്ഷണം തയ്യാറാക്കുന്നതിൽ നേതൃത്വം നൽകുന്നത്. കോതമംഗലത്ത് മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്കായി നാലു സ്കൂളുകളിൽ താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂൾ , സെന്റ് അഗസ്റ്റ്യൻ ഗേൾസ് എച്ച്‌ എസ് എസ് , സെന്റ് ജോർജ് ഹയർ സെക്കന്ററി സ്കൂൾ , വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ മാതിരപ്പിള്ളി എന്നീ സ്കൂളുകളിലായിട്ടാണ് കുട്ടികൾക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഒരു സ്കൂളിൽ 18 ക്ലാസ് മുറികൾ വീതം കുട്ടികൾക്ക് ഒരുക്കിയിട്ടുണ്ട് . ഒരു സ്കൂളിൽ 350 ഓളം കുട്ടികൾക്ക് താമസിക്കാനുള്ള സൗകര്യമുണ്ടാകും. കായികമേളയുടെ പ്രചരണത്തിന്റെ ഭാഗമായി വിവിധങ്ങളായ ബോർഡുകളും പോസ്റ്ററുകളും ആർച്ചുകളും ഇതിനോടകം സ്ഥാപിച്ചിട്ടുണ്ട്.കായികമേളയുടെ ഭാഗ്യചിഹ്നമായ തക്കുടുവിനും ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിയ്ക്കും കഴിഞ്ഞ ദിവസങ്ങളിൽ കോതമംഗലത്ത് വൻ വരവേൽപ്പും നൽകിയിരുന്നു.മേളയുടെ സുഗമമായ നടത്തിപ്പിനായി 15 സബ് കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.എം എ കോളേജിലെ സിമ്മിംഗ് മത്സരങ്ങൾ 5ാംതീയതി രാവിലെ 9 മണിക്ക് ആരംഭിക്കുമെന്നും എം എൽ എ പറഞ്ഞു.

You May Also Like

CHUTTUVATTOM

കോതമംഗലം: കേന്ദ്രസര്‍ക്കാര്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുന്നതിനെതിരെ സിപിഎം കോതമംഗലം, കവളങ്ങാട് ഏരിയാ കമ്മിറ്റികള്‍ സമരം സംഘടിപ്പിച്ചു. കോതമംഗലത്ത് ബിഎസ്എന്‍എല്‍ ഓഫിസിന് മുന്നിലാണ് സമരം സംഘടിപ്പിച്ചത്. ജില്ലാ സെക്രട്ടറിയേറ്റംഗം സി.ബി ദേവദര്‍ശന്‍ ധര്‍ണ...

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴി ഗവ. ഹൈസ്‌കൂളിന് ജില്ലാ പഞ്ചായത്ത് അനുവദിച്ച പത്ത് ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മിച്ച റോഡിന്റെ ഉദ്ഘാടനം നടത്തി. ഡിവിഷന്‍ അംഗം പി.എ.എം.ബഷീര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സനീറ നസീര്‍...

CRIME

പെരുമ്പാവൂര്‍: ഭാര്യയെ കൊലപ്പെടുത്തി ഒളിവില്‍ പോയ ഇതര സംസ്ഥാന തൊഴിലാളിയെ പെരുമ്പാവൂരില്‍ നിന്നും പിടികൂടി. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി രാഹുല്‍ (28)നെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഭാര്യയെ...

ACCIDENT

മൂവാറ്റുപുഴ: മൂവാറ്റുപുഴയാറില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയോടെ ലതാക്കടവില്‍ നിന്ന് ഒഴുക്കിപ്പെട്ട് കാണാതായ തൊടുപുഴ വെങ്ങല്ലൂര്‍ കോന്നാട്ട് രവിയുടെ ഭാര്യ വത്സലയുടെ മൃതദേഹം വ്യാഴാഴ്ച ഉച്ചയോടെ പെരുവംമൂഴി പാലത്തിന്...

NEWS

നേര്യമംഗലം: നേര്യമംഗലം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുറ്റത്ത് നില്‍ക്കുന്ന 30 വര്‍ഷത്തിലേറെ പഴക്കമുള്ള മരങ്ങള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും വാഹന യാത്രികര്‍ക്കും ഭീഷണിയാകുന്നു. വിദ്യാഭ്യാസ വകുപ്പില്‍ നിന്നും ജില്ലാ പഞ്ചായത്തിന് വിട്ടുനല്‍കിയ സ്ഥാപനങ്ങളില്‍...

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്തില്‍ മാലിപ്പാറ കുളങ്ങാട്ടുകുഴി റോഡില്‍ സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ കാട്ടാനയുടെ മുന്നില്‍പ്പെട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ പലയിടങ്ങളിലായി കണ്ട പിടിയാനയാണ് ഇവിടേയും പ്രത്യക്ഷപ്പെട്ടത്. ഈ സമയം ഒരു സ്‌കൂള്‍...

NEWS

മൂവാറ്റുപുഴ: മൂവാറ്റുപുഴ ട്രാഫിക് എസ്‌ഐയായി കെ.പി സിദ്ദിഖ് വീണ്ടും ചുമതലയേറ്റു. മൂവാറ്റുപുഴ നഗര വികസനത്തിന്റെ ഭാഗമായി ടാറിംഗ് പൂര്‍ത്തീകരിച്ച റോഡ് തുറന്നു നല്‍കിയതിനെ തുടര്‍ന്ന് രണ്ട് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത കെ.പി സിദ്ധിക്കാണ്...

NEWS

കോതമംഗലം: വാരപ്പെട്ടിയില്‍ ഹരിത കര്‍മ്മ സേനയുടെ മാലിന്യ ചാക്കുകള്‍ക്കിടയില്‍ നിന്ന് കൂറ്റന്‍ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. ബുധനാഴ്ച രാവിലെ ഹരിത കര്‍മ്മ സേന ജീവനക്കാരാണ് മാലിന്യ ചാക്കുകള്‍ക്കിടയില്‍ മൂര്‍ഖനെ കണ്ടത്. കോതമംഗലം ഫോറസ്റ്റ്...

NEWS

കോതമംഗലം: ആലുവ–മൂന്നാർ രാജപാത പുൻസ്ഥാപിക്കണമെന്ന ദീർഘാകാലമായുള്ള നാടിന്റെ ആവശ്യത്തിന് പ്രതീക്ഷ പകർന്ന് വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോൺ എത്തുന്നു. സ്ഥലം സന്ദർശിച്ച് അനുകൂല നിലപാട് എടുക്കണമെന്ന ഷിബു തെക്കുംപുറം എം എൽ...

CRIME

കോതമംഗലം: പട്ടിമറ്റം സ്വദേശിയായ കാമുകിയെ മര്‍ദിച്ച് അവശയാക്കിയ ശേഷം കഴുത്തുഞെരിച്ച് മരിച്ചെന്ന് കരുതി കോതമംഗലത്തെ ബൈപാസ് റോഡരികിലെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച കേസിലെ പ്രതിയായ കാമുകന്‍ ചേലാട്, മില്ലുംപടി തുമ്പറത്തുകൂടി നിതിന്‍ ഗോപാലന്‍ യുവതിയില്‍...

NEWS

കോതമംഗലം:പെരിയാര്‍ വാലി ഇറിഗേഷന്‍ പ്രൊജക്റ്റിന്റെ ( പിവിഐപി) കീഴിലുള്ള ഭൂതത്താന്‍കെട്ട് ബാരേജിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ബാരേജിന്റെ ഷട്ടറുകള്‍ ഘട്ടം ഘട്ടമായി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. നിലവില്‍ ബാരേജിലെ ജലനിരപ്പ് 34.10 മീറ്ററാണ്. കാലവര്‍ഷം...

NEWS

കോതമംഗലം: കോട്ടപ്പടിയില്‍ ജനവാസ മേഖലയില്‍ ഇന്ന് രാവിലെ കാട്ടാനയിറങ്ങിയത് നാട്ടുകാരെ ഭീതിയിലാഴ്ത്തി. മുട്ടത്തുപാറ, വടക്കുംഭാഗം പ്രദേശങ്ങളിലാണ് രാവിലെ ഏഴോടെ കാട്ടാനയെത്തിയത്. വീടുകളുടെ സമീപത്തുകൂടി കടന്നു പോയ ആന നിരവധി കാര്‍ഷിക വിളകളും ചവിട്ടിമെതിച്ചു....

error: Content is protected !!