കോതമംഗലം : പോത്താനിക്കാട്ട് നിയന്ത്രണംവിട്ട ടിപ്പർ ലോറി നിർ ത്തിയിട്ടിരുന്ന കാറ് തകർത്ത് സമീപത്തെ കടയില് ഇടിച്ചു നിന്നു. പോത്താനിക്കാട് പൊലിസ് സ്റ്റേഷന് സമീപം തിങ്കളാഴ്‌ച വൈകിട്ടാണ് അപകടം ഉണ്ടായത്. കോതമംഗലത്ത് ദേശീയപാത നിർ മാണത്തിനായുള്ള വസ്‌തുക്കളുമായി വരികയായിരുന്ന ടിപ്പറാണ് അപകടം ഉണ്ടാക്കിയത്. റോഡരുകിൽ പാർക്ക് ചെയ്‌തിരുന്ന വാഹനം ഡ്രൈവർ അകത്തിരിക്കുമ്പോൾ തന്നെ ബ്രേക്ക് നഷ്‌ടമായി നിയന്ത്രണം വിടുകയായിരുന്നു.
മുന്നില് നിർത്തിയിട്ടിരുന്ന കാർ തകർ ത്തുകൊണ്ട് ടിപ്പർ കടയില് ഇടിച്ചു കയറിയാണ് അപകടം ഉണ്ടാക്കിയത്. അകത്തുണ്ടായിരുന്ന കടയുടമ നൂനൂറ്റില് അബു തലനാരിഴയ്ക്ക് ഓടി രക്ഷപ്പെട്ടതിനാല് ആളപായം ഉണ്ടായില്ല, കടയുടെ മുൻ വശത്തെ മേല്ക്കൂര ഉൾപ്പെടെ ഒരു വശം പൂർണമായി തകർ ന്നു. ഇടിയുടെ ആഘാതത്തില് തെറിച്ചുപോയ കാറിന് സാരമായ കേടുപാടുകളും സംഭവിച്ചു. നവീകരണം പൂർ ത്തിയായ കക്കടാശേരി – ഞാറക്കാട് റോഡിലാണ് അപകടം ഉണ്ടായത്, നിർ മാണം പൂർത്തിയായ റോഡിൽ ദിവസത്തിൽ ഒരപകടം നിത്യ സംഭവമായിട്ടുണ്ട്. അശാസ്ത്രീയമായ റോഡ് നിര് മാണമാണ് അപകടങ്ങൾ ക്ക് കാരണമാകുന്നതെന്നാണ് ആക്ഷേപം.
ചിത്രം : പോത്താനിക്കാട് പൊലിസ് സ്റ്റേഷന് സമീപം ടിപ്പർ ലോറി കടയിലേയ്ക്ക് പാഞ്ഞുകയറിയ നിലയിൽ