Connect with us

Hi, what are you looking for?

NEWS

മരോട്ടിച്ചോടിന് സമീപം മാലിന്യ കൂമ്പാരം; നടപടിയെടുക്കാതെ പഞ്ചായത്ത്

കോതമംഗലം: ആയക്കാട് മരോട്ടിച്ചോടിന് സമീപം മിനി എംസിഎഫിന്റെ പരിസരം മാലിന്യം വലിച്ചെറിഞ്ഞ് കൂമ്പാരമായിട്ടും നടപടിയെടുക്കുന്നില്ല. പിണ്ടിമന പഞ്ചായത്തിലെ ഹരിതകര്‍മസേന വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന ഖരമാലിന്യങ്ങള്‍ സംഭരിക്കുന്നതിനായി സ്ഥാപിച്ചിട്ടുള്ള മിനി എംസിഎഫിന്റെ പരിസരമാണ് മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയത്. വാഹനത്തിലെത്തുന്നവര്‍ കൂടുകളില്‍ നിറച്ച മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞിട്ട് പോകുന്നു. നൂറുകണക്കിന് മാലിന്യപൊതികള്‍ കുന്നുകൂടി കിടക്കുകയാണ്.

മാലിന്യം നിക്ഷേപിക്കുന്നത് ശിഷാര്‍ഹമെന്ന ബോര്‍ഡ് സ്ഥാപിച്ചതല്ലാതെ നടപടിയെടുക്കുന്നില്ല. മാലിന്യം കൊണ്ടിടുന്നവരെ കണ്ടെത്തി നടപടിയെടുക്കാന്‍ തയാറാകുന്നില്ല. കുന്നുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാനും നടപടിയില്ല. മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി പിഴയിടാന്‍ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

 

You May Also Like

NEWS

കോതമംഗലം: മോഹൻലാലിന്റെ 64 ജന്മദിനമാണ്‌ 21/05/2024 ഇന്ന് ചൊവ്വാഴ്ച. ഒരുപാട് ഫീച്ചറുകളും അനുഭവങ്ങളും ആണ്‌ അദ്ദേഹത്തേപറ്റി വരുന്നത്. എന്നാൽ ഇന്നു വരെ അറിയാത്ത മോഹൻലാലിന്റെ ജീവിതത്തിലെ കുട്ടിക്കാലം മുതൽ ഉള്ള ചരിത്രം എഴുതുകയാണ്‌...

NEWS

മുൻ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ രക്ത സാക്ഷിത്വ ദിന ആചരണത്തിന്റെ ഭാഗമായി കോൺഗ്രസ് നേതൃത്വത്തിൽ ദേശീയോദ്ഗ്രഥന സദസ്സ് സംഘടിപ്പിച്ചു. ഇന്ദിരാ ഭവനിൽ നടന്ന സദസ്സിന്റെ ഉൽഘാടനം അഡ്വ : ഡീൻ കുര്യാക്കോസ് എം....

CRIME

കുട്ടമ്പുഴ : എറണാകുളം – ഇടുക്കി ജില്ലകളുടെ അതിർത്തികളിൽ കൂടി കടന്നുപോകുന്ന മാമലക്കണ്ടം – ആവറുകുട്ടി – കുറത്തി കുടി റോഡിലെ ഗതാഗതം ഫോറസ്റ്റു ക്കാർ വീണ്ടും തടഞ്ഞിരിക്കുന്നു. രണ്ടു വർഷങ്ങൾക്ക് മുൻപ്...

NEWS

കോതമംഗലം: പൂയംകുട്ടി ജലവൈദ്യുത പദ്ധതിക്ക് വേണ്ടി റവന്യൂ വകുപ്പിൽ നിന്നും കെ എസ് ഇ ബോർഡ് ഏറ്റെടുത്ത കുട്ടമ്പുഴയിലെ സ്ഥലത്ത് നിർമ്മിച്ച ക്വാർട്ടേഴ്സുകൾ പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നുവെന്ന് പരാതി.പൂയംകുട്ടി ജലവൈദ്യുത പദ്ധതിക്ക്...