Connect with us

Hi, what are you looking for?

NEWS

കോതമംഗലം മിനി സിവില്‍ സ്റ്റേഷനിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ മേഖലാ ഓഫിസിൽ തീപിടിത്തം

കോതമംഗലം:  മിനി സിവില്‍ സ്റ്റേഷനിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ മേഖലാ ഓഫിസിൽ തീപിടിത്തം ഉണ്ടായി. സിവിൽ സ്റ്റേഷൻ്റെ അഞ്ചാം നിലയിലാണ്  സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ മേഖലാ ഓഫിസ് പ്രവര്‍ത്തിക്കുന്നത്. അലാറാം മുഴങ്ങിയതിനാല്‍ തീ ഉണ്ടായ ഉടന്‍തന്നെ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടു.ഓഫിസ് അസിസ്റ്റന്റ് മുരുകന്‍ ഉടന്‍തന്നെ ഫയര്‍ എക്സ്റ്റിങ്ങ്യൂഷര്‍ ഉപയോഗിച്ച് തീ കെടുത്തുകയായിരുന്നു.ഇതുമൂലം തീ മറ്റിടങ്ങളിലേക്ക വ്യാപിക്കുന്നത് തടയാനും നാശനഷ്ടം ഒഴിവാക്കാനും കഴിഞ്ഞു.തീ കണ്ടയുടന്‍ ഓഫിസിലുണ്ടായിരുന്നവര്‍ പരിഭ്രാന്തരായിരുന്നു.ഫയര്‍ ഫോഴ്‌സ് യൂണിറ്റും സ്ഥലത്തെത്തിയിരുന്നു.തീ ഉടനടി അണക്കാന്‍ കഴിഞ്ഞത് നേട്ടമായെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ എം.അനില്‍കുമാര്‍ പറഞ്ഞു.അഞ്ചാം നിലയായതിനാല്‍ തീ വ്യാപിച്ചിരുന്നെങ്കില്‍ അണക്കാന്‍ പ്രയാസപ്പെടുമായിരുന്നു.ഇത് ഒരു മുന്നറിയിപ്പായി കണ്ട് ഓഫിസുകളിലെ ജീവനക്കാര്‍ക്ക് ഫയര്‍ എക്സ്റ്റിങ്ങ്യൂഷര്‍ ശരിയായി ഉപയോഗിക്കാന്‍ പരിശീലനം നല്‍കുമെന്നും അധിക്യതർ പറഞ്ഞു.

You May Also Like

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി ഊരുകളില്‍ വില്പനക്കെത്തിച്ച ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍. കുട്ടമ്പുഴ ഞായപ്പിള്ളി സ്വദേശി ഷാജനാണ് 15 ലിറ്റര്‍ മദ്യവുമായി പൂയംകുട്ടിക്ക് സമീപം ബ്ലാവന കടവില്‍ നിന്ന് പിടിയിലായത്.മദ്യം...

CHUTTUVATTOM

കോതമംഗലം: സ്‌കൂള്‍ ഗ്രൗണ്ടിലെ വലയില്‍ കുരുങ്ങിയ പെരുമ്പാമ്പിനെ രക്ഷപ്പെടുത്തി. പിണ്ടിമന ടി.വി. ജോസഫ് മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലാണ് പാമ്പിനെ കണ്ടത്. ഞായറാഴ്ച വൈകിട്ട് ഗ്രൗണ്ടില്‍ കളിക്കാനെത്തിയവരാണ് വിവരം സ്‌കൂള്‍ അധികൃതരെ...

CHUTTUVATTOM

കോതമംഗലം: ബിജെപി എറണാകുളം ഈസ്റ്റ് ജില്ലാതല തെരഞ്ഞെടുപ്പ് അവലോകന യോഗം കുട്ടമ്പുഴയില്‍ നടന്നു. ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പി.പി സജീവ് അധ്യക്ഷത വഹിച്ചു. ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് മുഖ്യാതിഥിയായി....

CRIME

പോത്താനിക്കാട്: പുളിന്താനത്ത് റോഡരികിലും ജലസ്രോതസുകളിലും രാത്രിയുടെ മറവില്‍ മാലിന്യം തള്ളുന്നതായി പരാതി. പോത്താനിക്കാട്പുളിന്താനം ഡീവിയേഷന്‍ റോഡില്‍ പുളിന്താനം പള്ളിക്കു സമീപം സ്ഥാപിച്ചിരിക്കുന്ന മിനി സംഭരണകേന്ദ്രത്തിന്(എംസിഎഫിന്) ചുറ്റും മാലിന്യക്കൂമ്പാരമാണ്. ചാക്കില്‍ കെട്ടിയാണ് ഇവിടെ മാലിന്യം...

CHUTTUVATTOM

കോതമംഗലം: മണ്ണ് ഇടപാടുകാരില്‍ നിന്നും കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയ നെല്ലിക്കുഴി പഞ്ചായത്ത് സെക്രട്ടറിക്കും സീനിയര്‍ ക്ലര്‍ക്കിനുമെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്ത് പഞ്ചായത്ത് കമ്മറ്റി. ഓപ്പറേഷന്‍ എര്‍ത്ത് ഗാര്‍ഡ് എന്ന പേരില്‍ സംസ്ഥാന വ്യാപകമായി...

CHUTTUVATTOM

കോതമംഗലം: കേരള എന്‍.ജി.ഒ അസോസിയേഷന്‍ കോതമംഗലം ബ്രാഞ്ച് സമ്മേളനം ജില്ലാ സെക്രട്ടറി ബേസില്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. ആന്തുലെ അലിയാര്‍ അധ്യക്ഷത വഹിച്ചു. യാത്രഅയപ്പ് സമ്മേളനം ജില്ലാ പ്രസിഡന്റ് എം.എ. എബി ഉദ്ഘാടനം...

ACCIDENT

മൂവാറ്റുപുഴ : നഗരത്തില്‍ ശനിയാഴ്ച നിരവധി ആളുകളെ ആക്രമിച്ച തെരുവ് നായയെ പിടികൂടി. ഞായറാഴ്ച രാവിലെ മുതല്‍ മൂവാറ്റുപുഴ നഗരസഭ ആരോഗ്യ വിഭാഗം സ്ഥിരം സമിതി അധ്യക്ഷ പി രജിതയുടെ നേതൃത്വത്തില്‍ ആരോഗ്യ...

CHUTTUVATTOM

കോതമംഗലം: കോതമംഗലം താലൂക്ക് ആശുപത്രിയിൽ അടിയന്തരമായി പാമ്പ് വിഷ ചികിത്സാ സൗകര്യം ഏർപ്പെടുത്തണം. വനമേഖലയോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് കോതമംഗലം താലൂക്കിൽ ഏറെയും. വേനൽക്കാലമാകുന്ന തോടെ ഉഗ്രവിഷമുള്ള പാമ്പുകളുടെ സാന്നിധ്യം പലപ്പോഴും ജനവാസ...

CHUTTUVATTOM

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ 2016 അധ്യയന വർഷം മുതലുള്ള സെമസ്റ്റർ പരീക്ഷകളിൽ പരാജയപ്പെട്ട ബിരുദ/ ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് വീണ്ടും പരീക്ഷ (മേഴ്സി ചാൻസ്) എഴുതാൻ അവസരം. മേഴ്സി...

CHUTTUVATTOM

  കോതമംഗലം: മോട്ടോര്‍ വാഹന വകുപ്പും പോലീസ് വകുപ്പും സംയുക്തമായി ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുകയില്‍ വന്‍ ഇളവുകളോടെ അദാലത്ത് സംഘടിപ്പിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ആംനസ്റ്റി സ്‌കീം പ്രകാരം, 2024 ഡിസംബര്‍ 31 വരെ...

CRIME

മൂവാറ്റുപുഴ: പേഴയ്ക്കപ്പിള്ളിയില്‍ നിന്ന് കഞ്ചാവും, ഹെറോയിനുമായി മൂന്ന് ഇതര സംസ്ഥാനക്കാര്‍ എക്‌സൈസ് പിടിയില്‍. പായിപ്ര കവലയില്‍ നിന്ന് ഒന്നര കിലോ കഞ്ചാവുമായി ബീഹാര്‍ സ്വദേശി ബിധാന്‍ ദാസ് (27), മറ്റൊരു കേസില്‍ പായിപ്രകവലയില്‍...

CHUTTUVATTOM

കോതമംഗലം: പിണവൂര്‍കുടിയിലെ വനിതാ പഞ്ചായത്ത് മെമ്പറെ മര്‍ദ്ദിച്ചകോസില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മഹിള കോണ്‍ഗ്രസ് കുട്ടമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി. പിണവൂര്‍കുടിയിലെ ആശാവര്‍ക്കറും പഞ്ചായത്ത് മെമ്പറുമായ...

error: Content is protected !!