പെരുമ്പാവൂര്‍: ബിവറേജ് ഔട്ട്ലെറ്റിലേക്കുള്ള ലോഡ് ഇറക്കുന്നതിനിടെ, കണ്ടന്തറയിലെ സിഐടിയു തൊഴിലാളികളെ അക്രമിസംഘം കുത്തിപ്പരിക്കേല്‍പ്പിച്ചു. സിഐടിയു അംഗങ്ങളായ പാണപറമ്പില്‍ പി.കെ. സുനീര്‍ (36), ചിരയ്ക്കക്കുടി സി.എം. റിയാസ് (35) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി ഷിയാസിനെ പെരുമ്പാവൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊരു പ്രതി ഓടി രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് ആറിന് പാത്തിപ്പാലത്തിന് സമീപം ബിവറേജ് ഔട്ട്ലെറ്റിലേക്കുള്ള ലോഡ് ഇറക്കുന്നതിനിടയിലാണ് ആക്രമണം ഉണ്ടായത്. പൊതുസ്ഥലത്തിരുന്ന് മദ്യപിച്ചതും മത്സ്യക്കച്ചവടക്കാരെ ഭീഷണിപ്പെടുത്തിയത് ചോദ്യം ചെയ്തതിന്റെ മുന്‍ വൈരാഗ്യവുമാണ് ആക്രമണത്തിന് കാരണം. സുനീറിനെ ആക്രമിക്കുന്നത് തടയാന്‍ എത്തിയപ്പോഴാണ് റിയാസിന് കുത്തേറ്റത്.