Connect with us

Hi, what are you looking for?

NEWS

കുടിവെള്ള പദ്ധതിക്ക് ടാങ്ക് നിര്‍മ്മിക്കാന്‍ സൗജന്യമായി സ്ഥലം വിട്ട് നല്‍കി പൊതുപ്രവര്‍ത്തകന്‍ മാതൃകയായി

പോത്താനിക്കാട്: പോത്താനിക്കാട് പഞ്ചായത്തില്‍ പുതിയതായി നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള കുടിവെള്ള ടാങ്ക് നിര്‍മ്മിക്കാന്‍ സൗജന്യമായി സ്ഥലം വിട്ടുനല്‍കി മാതൃകയായിരിക്കുകയാണ് സി.പി.എം പോത്താനിക്കാട് ലോക്കല്‍ സെക്രട്ടറി എ.കെ സിജു. ജലജീവന്‍ പദ്ധതിയുടെ ഭാഗമായി പോത്താനിക്കാട് പഞ്ചായത്തില്‍ നിര്‍മ്മിക്കുന്ന രണ്ട് കുടിവെള്ള ടാങ്കുകളില്‍ ഒന്ന് നിര്‍മ്മിക്കാനാണ് കോന്നന്‍പാറയിലെ തങ്ങളുടെ മൂന്നു സെന്റ് സ്ഥലം സിജുവും പിതാവ് ആരാകുന്നുംപുറത്ത് കുഞ്ഞപ്പനും ചേര്‍ന്ന് വാട്ടര്‍ അതോറിറ്റിക്ക് സൗജന്യമായി കൈമാറിയത്. രണ്ട് ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കാണ് ഇവിടെ നിര്‍മ്മിക്കുന്നത്. 6 മീറ്റര്‍ ഉയരത്തില്‍ ഒന്‍പത് കാലുകള്‍ നിര്‍മ്മിച്ച് അതില്‍ മൂന്നരമീറ്റര്‍ ഉയരമുള്ള ടാങ്കും നിര്‍മ്മിക്കാനാണ് പദ്ധതി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ പ്രാദേശിക കുടിവെള്ള പദ്ധതിക്കായി ടാങ്ക് നിര്‍മ്മിക്കാന്‍ 2 സെന്റ് സ്ഥലവും ഇവര്‍ സൗജന്യമായി വിട്ടുനല്‍കിയിരുന്നു. പഞ്ചായത്തിലെ തെക്ക് കിഴക്ക് ഭാഗത്ത് ഉയര്‍ന്ന പ്രദേശത്ത് ടാങ്ക് നിര്‍മ്മിക്കാന്‍ സ്ഥലം ലഭിക്കാതെ വാട്ടര്‍ അതോറിറ്റി ബുദ്ധിമുട്ടിയപ്പോള്‍ സ്ഥലം സൗജന്യമായി വിട്ടു നല്‍കാന്‍ സിജു സ്വയം മുന്നോട്ട് വരികയായിരുന്നു. പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ മികച്ച വിപണി വിലയുള്ള സ്ഥലം വിട്ടു നല്‍കാന്‍ തയ്യാറായ സിജുവിന്റെ പ്രവൃത്തി പൊതുപ്രവര്‍ത്തകര്‍ക്കെല്ലാം മാതൃകയാണ്. കാളിയാര്‍ പുഴയില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് പുളിന്താനത്ത് പുതുതായി നിര്‍മ്മിക്കുന്ന ഫില്‍റ്ററിംഗ് ടാങ്കില്‍ വെള്ളം എത്തിച്ച് ശുചീകരിച്ച് പോത്താനിക്കാട് പഞ്ചായത്തിനു സമീപം എം.വി.ഐ.പി കനാലിന്റെ സ്ഥലത്ത് നിര്‍മ്മിക്കുന്ന വിതരണ ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്യുകയും അവിടെ നിന്ന് വാക്കത്തിപ്പാറ, കോന്നന്‍പാറ എന്നിവടങ്ങളില്‍ നിര്‍മ്മിക്കുന്ന ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്ത് വിതരണം ചെയ്യുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. അതോടൊപ്പം നിലവിലുള്ള കുടിവെള്ള പദ്ധതി ഭാഗമായ പുളിന്താനം പള്ളി സംഭരണ ടാങ്കിലും വെള്ളം എത്തിച്ച് വിതരണം നടത്തും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ പഞ്ചായത്തില്‍ ഏറ്റവും കുടിവെള്ള ക്ഷാമം നേരിട്ടിരുന്ന പ്രദേശങ്ങളായ കോന്നന്‍പാറ, തായ്മറ്റം, പോത്താനിക്കാട് ടൗണ്‍, കല്ലടപൂതപ്പാറ, പെരുനീര്‍ എന്നിവടങ്ങളിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാവും.

 

You May Also Like

NEWS

കോതമംഗലം: വിവാഹ ദിനത്തിന്റെ സന്തോഷം പങ്കുവെച്ച് രോഗികൾക്ക് ഭക്ഷണവുമായി പുതുവിവാഹിത ദമ്പതികൾ. കോതമംഗലം താലൂക്ക് ആശുപത്രിയിലെ ഹംഗർ ഫ്രീ പദ്ധതിയുടെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഈ മഹത്തായ പദ്ധതിയുടെ ഭാഗമായത്, പുതുവിവാഹിതരായ ഇരട്ട...

NEWS

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഓണ സമൃദ്ധി പച്ചക്കറി ചന്ത ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രിമതി കാന്തി വെള്ളക്കയ്യൻ ഉദ്ഘാടനം ചെയ്യ്തു വൈസ് പ്രസിഡൻ്റ് ശ്രീമതി...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ കൂട്ടിക്കുളം പാലം യഥാർത്ഥ്യമായി.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 46 ലക്ഷം രൂപ...

NEWS

കോതമംഗലം. ഇരമല്ലൂർ പബ്ലിക് ലൈബ്രറിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിനു കീഴിലുള്ള ഹരിതകർമ്മ സേനാംഗങ്ങളുടെ സംഗമം സംഘടിപ്പിച്ചു. ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. വനിതാ വികസന...

NEWS

കോതമംഗലം :കോട്ടപ്പടി വടക്കുംഭാഗത്ത് കാട്ടാന തകർത്ത കുടിവെള്ള കിണർ പുനർ നിർമ്മിക്കുന്നതിനായി സർക്കാർ പ്രഖ്യാപിച്ച ധനസഹായം ഒരു ലക്ഷം രൂപയുടെ ചെക്ക് ആൻറണി ജോൺ എംഎൽഎ ഗൃഹനാഥൻ വി കെ വർഗീസിന് വീട്ടിലെത്തി...

NEWS

കോതമംഗലം: ആർപ്പോ 2025 എന്ന പേരിൽ റവന്യൂ ടവർ കുടുംബ കൂട്ടായ്മ ഓണോത്സവം സംഘടിപ്പിച്ചു. ഇടുക്കി എം പി ശ്രീ ഡീൻ കുര്യാക്കോസ് രാവിലെ ഉദ്ഘാടനവും പ്രതിഭ പുരസ്കാര വിതരണവും നിർവഹിച്ചു. വൈകിട്ട്...

NEWS

കോതമംഗലം :കോതമംഗലം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഓണച്ചന്ത സംഘടിപ്പിച്ചു. ബാങ്കിൻറെ ടൗൺ ബ്രാഞ്ചിൽ വച്ച് സംഘടിപ്പിച്ച ഓണ ചന്തയുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ്...

NEWS

കോതമംഗലം :ഓണത്തെ വരവേൽക്കാൻ കോതമംഗലത്ത് ഓണസമൃദ്ധി ഓണവിപണികൾ ആരംഭിച്ചു. കോതമംഗലം ബ്ലോക്കിലെ ഓണചന്തകളുടെ ഉദ്ഘാടനം കോതമംഗലം മുനിസിപ്പാലിറ്റി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ചെറിയ പള്ളിതാഴത്തു നടത്തുന്ന വിപണി ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം: പൂയംകുട്ടിപുഴയിലും പെരിയാറിലുമായി രണ്ട് പിടിയാനകളുടെ ജഡം കൂടി കണ്ടെത്തി. രണ്ടും കുട്ടമ്പുഴ ഫോറസ്റ്റ് റേഞ്ച് പരിധിയില്‍ ഒന്പത് ആനകളുടെ ജഡമാണ് 16 ദിവസത്തിനിടെ പുഴയില്‍ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെ...

ACCIDENT

കോതമംഗലം: കോതമംഗലത്ത് രണ്ട് അപകടങ്ങളിലായി രണ്ടുപേര്‍ മരിച്ചു. കോതമംഗലം നേര്യമംഗലത്ത് പിക്കപ്പ് വാന്‍ മരത്തിലിടിഞ്ഞ് മറിഞ്ഞ് തമിഴ്‌നാട് സ്വദേശിയും നെല്ലിക്കുഴിയില്‍ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മയും മരിച്ചു. തമിഴ്‌നാട് വിരുതനഗര്‍ സ്വദേശി വിഘ്‌നേഷ്...

NEWS

കോതമംഗലം : ഓണത്തോട് അനുബന്ധിച്ചു നിത്യോപയോഗ സാധനങ്ങൾ ഗുണഭോക്താക്കൾക്ക് വിലക്കുറവിൽ ലഭിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ നടപ്പിലാക്കിയിട്ടുള്ള സപ്ലൈകോ ഓണം ഫെയർ കോതമംഗലം സപ്ലൈകോ സൂപ്പർമാർക്കറ്റിൽ സംഘടിപ്പിച്ചു.ഫെയറിന്റെ താലൂക്ക് തല ഉദ്ഘാടനം ആന്റണി...

NEWS

കോതമംഗലം: മണിക്കൂറുകള്‍ എറണാകുളം കോതമംഗലത്ത് ജനവാസ മേഖലയിലെ കിണറ്റില്‍ വീണ കാട്ടാനയെ കരയ്ക്ക് കയറ്റി. ജെസിബി ഉപയോഗിച്ച് കിണറിന്റെ ഒരു ഭാഗം ഇടിച്ച് വഴിയൊരുക്കിയാണ് കാട്ടാനയെ പുറത്തെത്തിച്ചത്. നേരത്തെ കാട്ടാന ശല്യം തുടരുന്നതില്‍...

error: Content is protected !!