കോതമംഗലം : തൃക്കാരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ധർണ്ണാ സമരം സംഘടിപ്പിച്ചത്. നെല്ലിക്കുഴി പഞ്ചായത്ത് ഏഴാം വാർഡിൽ നിയമങ്ങൾ കാറ്റിൽ പറത്തി പണിതുയർത്തിയ ഒൻപതു നില ആഡംബര ഫ്ലാറ്റിന് ലക്ഷങ്ങൾ കോഴ വാങ്ങി ബിൽഡിംഗ് നമ്പർ ഇട്ടു നൽകിയ പഞ്ചായത്ത് സെക്രട്ടറിക്കെതിരെയും, പ്രസിഡന്റിനെതിരെയും,
BJP യുടെ വാർഡ് മെമ്പർക്കെതിരെയും വിജിലൻസ് അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ടു കൊണ്ടാണ് സമരം സംഘടിപ്പിച്ചത്.
തൃക്കാരിയൂർ മണ്ഡലം പ്രസിഡന്റ് എം എം പ്രവീൺ അദ്ധ്യക്ഷനായി UDF പാർലമെന്ററി ലീഡർ ശ്രീ. എം വി റെജി ഉദ്ഘാടനം ചെയ്ത യോഗത്തിൽ ശ്രീമതി. ചന്ദ്രലേഖ ശശിധരൻ സ്വാഗതം ആശംസിച്ചു. അലി പടിഞ്ഞാറേച്ചാലിൽ, പരീത് പട്ടമ്മാവുടി, പി.പി.തങ്കപ്പൻ, സത്താർ വട്ടക്കുടി, അജീബ് ഇരമല്ലൂർ, സുരേഷ് ആലപ്പാട്ട് എന്നിവർ സംസാരിച്ചു വിജിത്ത് വിജയൻ, രാഹുൽ പാലക്കു ന്നേൽ, ശശിധരൻ, ഗോപിനാഥൻ, പോൾസൺ, ഇബ്രാഹിം എടയാലി, സരസ പൗലോസ്, അനീസ് പുളിക്കൻ, കൃഷ്ണകുമാർ, പൗലോസ്, ജയിംസ്, സി.പി. കുഞ്ഞ് എന്നിവർ ധർണ്ണാ സമരത്തിൽ പങ്കാളികളായി.



























































