കോതമംഗലം : സംസ്ഥാനത്തെ മികച്ച തഹസിൽദാരായി കോതമംഗലം തഹസിൽദാർ റെയ്ചൽ കെ വർഗീസിനെയും മികച്ച ഭൂരേഖ തഹസിൽദാരായി കെ എം നാസറിനെയും റവന്യൂ വകുപ്പ് പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് മികച്ച പ്രവർത്തനങ്ങൾ കാഴ്ച വച്ചതു പരിഗണിച്ചാണ് അവാർഡുകൾ ലഭിച്ചത്.
താലൂക്കിന് കീഴിൽ 13 വില്ലേജ് ഓഫീസുകൾ ഉള്ള തിൽ കുട്ടമ്പുഴ , വാരപ്പെട്ടി, കോട്ടപ്പടി , പോത്താനിക്കാട്, പല്ലാരിമംഗലം, നേര്യമംഗലം, കീരമ്പാറ, കടവൂർ ,
പിണ്ടിമന ,തൃക്കാരിയൂർ കോതമംഗലം എന്നീ വില്ലേജ് ഓഫീസുകളെ സ്മാർട്ട് വില്ലേജ് ഓഫീസുകൾ ആയി ഉയർത്തി. ഇരമല്ലൂർ വില്ലേജ് ഓഫീസിന്റെ നിർമ്മാണം പൂർത്തിയായി വരുന്നു. കുട്ടമംഗലം വില്ലേജ് ഓഫീസ് സ്മാർട്ട് വില്ലേജ് ഓഫീസ് ആക്കുന്നതിനുള്ള സർക്കാർ ഫണ്ട് അനുവദിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് വിരുദ്ധ ഗ്രീൻ പ്രോട്ടോക്കാൾ ഓഫീസായി കോതമംഗലം താലൂക്ക് ഓഫീസിനെ മാറ്റി. താലൂക്ക് ഓഫീസിൽ ഗാർഡൻ പ്ലാന്റുകൾ സംരക്ഷിക്കുന്നു. 2022 ൽ താലൂക്കിൽ 472 പട്ടയങ്ങൾ നൽകുന്നതിന് സാധിച്ചു. 230 പട്ടയങ്ങൾ നൽകുന്നതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയായി. വോട്ടർ പട്ടിക – ആധാറുമായി ബന്ധിപ്പിക്കുന്നതിൽ മികച്ച പ്രവർത്തനം നടത്തി. ഏറ്റവും കൂടുതൽ വോട്ടറൻ മാരെ ചേർക്കുന്നതിനും സാധിച്ചു.
2022 – 23 സാമ്പത്തിക വർഷത്തിൽ ലാന്റ് റവന്യൂ ഇനത്തിൽ 84527666 രൂപ മുതൽ ഉണ്ടായിരുന്നതിൽ 78272619 രൂപ ( 92.60 ശതമാനം) പിരിച്ചെടുത്തു. റവന്യൂ റിക്കവറി ഇനത്തിൽ 88200387 രൂപ മുതൽ ഉണ്ടായിരുന്നതിൽ 6262275 രൂപ (71 ശതമാനം) പിരിച്ചെടുത്തു. ബിൽഡിംഗ് ടാക്സ് ഇനത്തിൽ 13296684 രൂപ മുതൽ ഉണ്ടായിരുന്നതിൽ 13016784 രൂപ ( 97.89 ശതമാനം) പിരിച്ചെടുത്തു. ആദിവാസി മേഖലകളിലടക്കമുള്ളവരെ പ്രകൃതിക്ഷോഭ സമയത്ത് പ്രത്യേക ക്യാമ്പുകളിൽ താമസിപ്പിക്കുന്നതിനും അവർക്കു വേണ്ട സൗകര്യങ്ങൾ നൽകുന്നതിനും കൃത്യമായ നടപടികൾ സ്വീകരിച്ചു. താലൂക്കിലെ എല്ലാ വിഷയങ്ങളിലും തഹസിൽദാരും ഭൂരേഖ തഹസിൽദാരും ഇടപെട്ട് നടത്തുന്ന പ്രവർത്തനങ്ങളെ പരിഗണിച്ചാണ് ഇരുവരെയും മികച്ച തഹസിൽദാർമാരായി റവന്യൂ വകുപ്പ് തിരഞ്ഞെടുത്തത്.
🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക👇