നെല്ലിക്കുഴി : കോതമംഗലം എക്സൈസ് നെല്ലിക്കുഴിയിൽ അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ നിന്നും വൻതോതിൽ ഹെറോയിൻ കണ്ടെത്തി. ഇന്നലെ വൈകിട്ട് നെല്ലിക്കുഴി ഭാഗത്ത് നിന്നും പിടികൂടിയ ആസാം സ്വദേശിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആസ്സാം സ്വദേശികൾ ആയ രണ്ടു പേരെ കൂടി കോതമംഗലം എക്സൈസ് ഇൻസ്പെക്ടർ VR ഹിരോഷിന്റെ നേതൃത്വത്തിലുള്ള പാർട്ടി വൻതോതിൽ മയക്കുമരുന്നുമായി പിടികൂടി. അസാം സ്വദേശികളായ ജലാലുദ്ദീൻ, അബുതാഹിർ എന്നിവരിൽ നിന്നും 3 ലക്ഷം രൂപ വില വരുന്ന ബ്രൗൺ ഷുഗർ എന്നറിയപ്പെടുന്ന ഹെറോയിൻ ആണ് പിടികൂടിയത്. നെല്ലിക്കുഴിയിലും പരിസരപ്രദേശങ്ങളിലുമുള്ള അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ വിതരണം ചെയ്യുന്നതിനായാണ് വൻതോതിൽ ഹെറോയിൻ സൂക്ഷിച്ചിരുന്നതെന്ന് പ്രതികൾ പറഞ്ഞു. ആസ്സം സംസ്ഥാനത്തു നിന്ന് നേരിട്ട് ട്രെയിൻ മാർഗ്ഗം കേരളത്തിൽ എത്തിച്ചാണ് വിൽപ്പന നടത്തിയിരുന്നത്.
പ്രവൻറിവ് ഓഫീസർമാരായ എൻ ശ്രീകുമാർ, കെ കെ വിജു സിവിൽ എക്സൈസ് ഓഫീസർമാരായ അബ്ദുള്ളക്കുട്ടി കെ എം, ജിജിN ജോസഫ്, നവാസ് CM, അജീഷ് കെ ജി, ബിജു ഐസക്, വിനോദ്,അമൽT അലോഷ്യസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഫൗസിയ, എക്സൈസ് ഡ്രൈവർ കബീരാജ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്
കോതമംഗലം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.