കോതമംഗലം : നെല്ലിക്കുഴിയിൽ നേരത്തെ തീരുമാനിച്ചിരുന്ന സർവ്വെ പ്രകാരം ബ്രിട്ടീഷുകാർ ഉപയോഗിച്ചിരുന്ന പഴയ രാജപാതയുടെ ഭാഗമായിട്ടുള്ള റോഡ്ഒഴിവാക്കി, നെല്ലിക്കുഴിയിലെ വ്യാപാര സ്ഥാപനങ്ങൾക്കും നിലനിൽക്കുന്ന ഫർണ്ണിച്ചർ ഉൾപ്പെടെയുള്ള വ്യവസായങ്ങൾക്കും കൂടുതൽ നഷ്ടം സൃഷ്ടിക്കുന്ന രാജ്യത്തെ തന്നെ ഏറ്റവും കൂടുതൽ ഫർണ്ണിച്ചർ വ്യവസായം നിലനിൽക്കുന്ന ഈ പ്രദേശത്തിന്റെ മുഴുവൻ സാധ്യതകളും ഇല്ലായ്മ ചെയ്യുന്ന രീതിയിലുള്ള ഒരു അലൈൻമെന്റാണ് ഇപ്പോൾ അന്തിമ സർവ്വെയായി പുറത്തുവന്നിട്ടുളളത്. നെല്ലിക്കുഴി പഞ്ചായത്ത് പടിയിൽ നിന്നും ആരംഭിക്കുന്ന പഴയ ആലുവ – മൂന്നാർ റോഡിൽ പഞ്ചായത്ത് ഓഫീസിന് പിന്നിലൂടെയുള്ള റോഡ് വഴിയാണ് മുൻപ് അലൈൻമെന്റ്റ് തീരുമാനിച്ചിരുന്നത്.
ആദ്യം നൽകിയ സർവ്വെ പ്രകാരം നാലുവരി പാത വന്നാൽ നിലവിൽ പഴയ രാജപാതയുടെ കൂടുതൽ ഭാഗത്തും ഏതാണ്ട് 17 മീറ്ററോളം സ്ഥലം സർക്കാരിന്റേതായുണ്ട് ബാക്കി വരുന്ന ആറോ ഏഴോ മീറ്റർ സ്ഥലം മാത്രമാണ് ഏറ്റെടുക്കേണ്ടതായൊള്ളു എന്നിരിക്കെ എന്ത് അടിസ്ഥാനത്തിലാണ് നിരവധി ഫർണ്ണിച്ചർ അടക്കമുള്ള വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തക്കുന്ന ലക്ഷകണക്കിന് സ്ക്വയർ ഫീറ്റ് കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്ന നെല്ലിക്കുഴി കവലയുടെ സെന്ററിലൂടെ ഈ പാത കൊണ്ടുപോകാൻ ശ്രമിക്കുന്നത്?. ഇത് വലിയ നഷ്ടമാണ് വ്യാപാര കേന്ദ്രങ്ങൾക്ക് ഉണ്ടാകാൻ പോകുന്നത് ഭൂരിഭാഗം സ്ഥാപനങ്ങളും പാടെ ഇല്ലാതാകും അതോടെ വ്യാപാര കേന്ദ്രങ്ങൾക്ക് മാത്രമല്ല പ്രാദേശിക സർക്കാരായിട്ടുള്ള പഞ്ചായത്തിനും വലിയ നികുതി നഷ്ടമാണ് ഉണ്ടാക്കാൻ പോകുന്നത് മാത്രമല്ല വലിയ ഫർണ്ണിച്ചർ സ്ഥാപനങ്ങൾ മുഴുവൻ ഒറ്റയടിക്ക് ഇല്ലാതാക്കുന്നതോടെ സർക്കാരിന് ലഭിക്കുന്ന കോടികളുടെ GST യും നഷ്ടപ്പെടും മാത്രമല്ല ഭൂമി ഏറ്റെടുക്കുന്നതിന് ഭീമമായ തുകയും ചിലവാകും പിന്നെ ആരുടെ നേട്ടത്തിനാണ് പുതിയതായി ഉണ്ടാക്കിയ അലൈൻമെന്റ് എന്ന് MLA യും നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ വ്യക്തമാക്കണം.
വ്യാപാരികളുടെ ആശങ്ക പരിഹരിച്ച് മാത്രമെ സ്ഥലം ഏറ്റെടുക്കലുമായി മുന്നോട്ട് പോകാൻ സാധിക്കുകയുള്ളു എന്ന നിലപാടാണ് കോൺഗ്രസിനുള്ളതെന്ന് കോൺഗ്രസ് നെല്ലിക്കുഴി മണ്ഡലം പ്രസിഡന്റ് അലി പടിഞ്ഞാറേച്ചാലിൽ വ്യക്തമാക്കി.