കോതമംഗലം: എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജിൽ രണ്ട് ദിവസമായി നടന്നുവന്നിരുന്ന ശാസ്ത്ര സാങ്കേതിക പ്രദർശനം ടെക് ഒളിമ്പ്യാഡ് ’22 ന് സമാപനം. മാർ തോമ ചെറിയ പള്ളി വികാരി അധ്യക്ഷത വഹിച്ച സമാപന സമ്മേളനം ഡിജിപി ടോമിൻ ജെ തച്ചങ്കരി ഐപിഎസ് ഉത്‌ഘാടനം ചെയ്തു.
സ്കൂൾ വിദ്യാർത്ഥികളുടെ പ്രതിഭയും സർഗാത്മകതയും ഉണർത്തുന്ന വിവിധ മത്സരങ്ങളും കേന്ദ്ര സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും കൂടാതെ കോതമംഗലം മാർ തോമ ചെറിയപള്ളിയുടെ കീഴിലുള്ള മാർ ബേസിൽ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ഉൾപ്പെട്ട സ്ഥാപനങ്ങളുടെ ശാസ്ത്ര സാങ്കേതിക പ്രദർശനവുമാണ് ടെക്ഒളിമ്പ്യാഡിന്റെ ഭാഗമായി നടന്നത്. അൻപതോളം സ്‌കൂളുകളിൽ നിന്നുമായി അഞ്ഞൂറോളം വിദ്യാർത്ഥികളാണ് വിവിധ മത്സരങ്ങളിൽ മത്സരിച്ചത്. കൂടാതെ അയ്യായിരത്തിലധികം വിദ്യാർത്ഥികളും ശാസ്ത്ര പ്രദർശനം കാണാൻ എത്തി.
ടെക്ഒളിമ്പ്യാഡ് ’22 ൽ നടന്ന മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കിയ കോതമംഗലം വിമലഗിരി പബ്ലിക് സ്‌കൂൾ “ബസേലിയോസ് സ്മാർട്ട് സ്‌കൂൾ അവാർഡിന്” അർഹരായി. ഡിജിപി ടോമിൻ ജെ തച്ചങ്കരി ഐപിഎസും മാർ തോമ ചെറിയപള്ളി വികാരി ഫാ. ജോസ് പരത്തുവയലും ചേർന്ന് സ്‌കൂളിന് ബസേലിയോസ് സ്മാർട്ട് സ്‌കൂൾ അവാർഡും അൻപതിനായിരം രൂപ കാഷ് അവാർഡും സർട്ടിഫിക്കറ്റും സമ്മാനിച്ചു. മുവാറ്റുപുഴ നിർമ്മല പബ്ലിക് സ്‌കൂൾ രണ്ടാം സ്ഥാനവും, സെന്റ് പീറ്റേഴ്‌സ് കടയിരുപ്പ് മൂന്നാം സ്ഥാനവും, സെന്റ് ജോർജ് എച്ച് എസ് എസ് മുതലക്കോടം നാലാം സ്ഥാനവും കരസ്ഥമാക്കി. ഈ സ്‌കൂളുകൾക്ക് യഥാക്രമം 25000, 15000, 10000 രൂപയുടെ കാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റും ലഭിച്ചു.
വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികളും സ്‌കൂളുകളും
1. പാഴ് വസ്തുക്കളിൽ നിന്നും പുനരുപയോഗിക്കാവുന്ന വസ്തുക്കളുടെ നിർമ്മാണം (വെയ്സ്റ്റ് ക്രാഫ്റ്റ്)
ഒന്നാം സ്ഥാനം: മുഹമ്മദ് ഇർഫാൻ കബീർ, ടി എം മുഹമ്മദ് യാസീൻ; സെന്റ് ജോർജ് എച്ച്.എസ്.എസ്. മുതലക്കോടം.
രണ്ടാം സ്ഥാനം: ബിജിനീഷ് ശിവൻ, ഹിൽബിൻ തോമസ്; ജി എച്ച് എസ് എസ് ചാത്തമറ്റം.
മൂന്നാം സ്ഥാനം: കാർത്തിക കെ എസ്, അനശ്വര എസ്; നിർമല പബ്ലിക് സ്‌കൂൾ മുവാറ്റുപുഴ.
2. പോസ്റ്റർ ഡിസൈൻ
ഒന്നാം സ്ഥാനം: നന്ദന എസ്., നിർമല പബ്ലിക് സ്‌കൂൾ മുവാറ്റുപുഴ.
രണ്ടാം സ്ഥാനം: ജോവാന അനിൽ, വില്ലേജ് ഇന്റർനാഷണൽ സ്‌കൂൾ
മൂന്നാം സ്ഥാനം: അഭിജിത് കാക്കോത്, ബെദ്സെയ്യിദ പബ്ലിക് സ്‌കൂൾ
3. ഐഡിയത്തോൺ
ഒന്നാം സ്ഥാനം: മറിയം ജോ പാലക്കാടൻ, ഫിദ നിയാസ്, എബ്രഹാം പി ജോബി, ജോയൽ സജി, മാധവ് കെ അനിൽ; വിമലഗിരി പബ്ലിക് സ്‌കൂൾ, കോതമംഗലം
രണ്ടാം സ്ഥാനം: അലീന അനിൽ, ബേസിൽ ടോം ഷിജു, മാർ ബേസിൽ എച്ച് എസ് എസ്, കോതമംഗലം.
മൂന്നാം സ്ഥാനം: ഐശ്വര്യ ദൽജിത്, വർഷ പ്രദീപ്; സെന്റ് മേരീസ് പബ്ലിക് സ്‌കൂൾ കറുകടം.
4. പ്രൊജക്റ്റ്: സ്റ്റിൽ മോഡൽ
ഒന്നാം സ്ഥാനം: ഐറിൻ സന്തോഷ്, എമി മരിയ ജോർജ്, എൽസ ബേസിൽ; വിമലഗിരി പബ്ലിക് സ്‌കൂൾ, കോതമംഗലം
രണ്ടാം സ്ഥാനം: ഗീവർഗീസ് എൽദോ, നോയൽ ജോർജ്, ജിയോ സിജു; നിർമല പബ്ലിക് സ്‌കൂൾ മുവാറ്റുപുഴ..
മൂന്നാം സ്ഥാനം: ജോൺ പോൾ, അപർണ സജീവ്, ശ്രെയ സുനിൽ; നിർമല പബ്ലിക് സ്‌കൂൾ മുവാറ്റുപുഴ.
5. പ്രൊജക്റ്റ്: വർക്കിങ് മോഡൽ
ഒന്നാം സ്ഥാനം: മാത്യു പി ഹാൻസ്, വിവേക് മാത്യു; സെന്റ് പീറ്റേഴ്സ് സീനിയർ സെക്കണ്ടറി സ്‌കൂൾ, കടയിരുപ്പ്
രണ്ടാം സ്ഥാനം:മരിയ ജോസു, അൽഫിൻ സോജൻ, ഷെൽവിൻ ഷിബു; സെന്റ് ജോർജ് എച്ച് എസ് എസ്, പുത്തൻപള്ളി
മൂന്നാം സ്ഥാനം: അർജുൻ ജോർജ് സജി, അഭിനവ് സജിത്ത്, അങ്കിത് ദേവ്, സ്വാതി പി, എഡ്വിൻ പോൾ ബിനു; സെന്റ് പീറ്റേഴ്സ് സീനിയർ സെക്കണ്ടറി സ്‌കൂൾ, കടയിരുപ്പ്.
6. ക്വിസ് മത്സരം
ഒന്നാം സ്ഥാനം: തരുൺ തോമസ് ടൈസൺ, കിരൺ തോമസ് ടൈസൺ; ഭവൻസ് വിദ്യാമന്ദിർ ഗിരിനഗർ
രണ്ടാം സ്ഥാനം: അമൻ ബി മനോജ്, ഹരിത് മോഹൻ; ഭവൻസ് വിദ്യാമന്ദിർ, എളമക്കര.
മൂന്നാം സ്ഥാനം: റോണി ജോർജ്, എഡ്വിൻ എബി ജോർജ്; ഹൈ റേഞ്ച് പബ്ലിക് സ്‌കൂൾ ഊന്നുകൽ.
7. ലെയ്ത് മാസ്റ്റർ
ഒന്നാം സ്ഥാനം: വർഷ പ്രദീപ്; സെന്റ് മേരീസ് പബ്ലിക് സ്‌കൂൾ കറുകടം.
രണ്ടാം സ്ഥാനം: അദ്വൈത് രജിത് ; കനേഡിയൻ സെൻട്രൽ സ്‌കൂൾ, പുതുപ്പാടി.
മൂന്നാം സ്ഥാനം: ജോർജ് സിജോ; ശോഭന ഇംഗ്ലീഷ് മീഡിയം ഹൈ സ്‌കൂൾ കോതമംഗലം.
വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് ഒന്നാം സമ്മാനമായി 15000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 7000 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 3000 രൂപയും കാഷ് അവാർഡും സർട്ടിഫിക്കറ്റും ട്രോഫിയും നൽകി.
ടെക് ഒളിമ്പ്യാഡിന്റെ ഭാഗമായുള്ള ശാസ്ത്ര പ്രദർശനത്തിൽ ഐഎസ്ആർഒ സ്പേസ് എക്സ്പോ, പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ ഡിഫെൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡി ആർ ഡി ഒ), കൊച്ചിൻ ഇന്റർനാഷണൽ എയർ പോർട്ട്, കെ എസ് ആർ ടി സി, കെ എസ് ഇ ബി, ബ്യുറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർസ്, തോക്കുകളും ഡോഗ് സ്‌ക്വാഡിനെയും പരിചയപ്പെടുത്തുന്ന കേരളാ പോലീസ് പ്രദർശനം, കേരളാ ഫയർ ആൻഡ് റെസ്ക്യൂ, കെൽ, മെഡിക്കൽ ഉപകരണ നിർമ്മാതാക്കളായ കൺസേഡ് ഇന്റർനാഷണൽ, നേര്യമംഗലം കൃഷി ഫാം, റെൻവോൾട് എനർജി സൊല്യൂഷൻസ്, ബോഷ്, കാർച്ചർ, മാർ ബേസിൽ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഉൾപ്പെട്ട മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രി, മാർ ബസേലിയോസ് ഡെന്റൽ കോളേജ്, മാർ ബസേലിയോസ് സ്കൂൾ ഓഫ് നേഴ്സിങ്, മാർ ബസേലിയോസ് കോളേജ് ഓഫ് നേഴ്സിങ്, സെന്റ് മേരിസ് പബ്ലിക് സ്കൂൾ, എംബിറ്റ്‌സ് എൻജിനീയറിങ് കോളേജ് എന്നിവർ പങ്കെടുത്തു. കൂടാതെ, ആധുനിക വാഹനങ്ങളെ പരിചയപ്പെടുത്തുന്ന ഓട്ടോ ഷോ, റിമോട് കണ്ട്രോൾ വാഹനങ്ങളുടെ പ്രദർശനവും, ഡ്രോൺ എക്സ്പോ, ദൃശ്യ മാധ്യമ രംഗത്തെ നൂതന ആശയമായ ഓഗ്മെന്റഡ് റിയാലിറ്റി, വിർച്യുൽ റിയാലിറ്റി, വിവിധ ഇനം തോക്കുകൾ പരിചയപ്പെടുത്തുന്ന വീനസ് ആർമറി, ഇലക്ട്രിക്ക് വാഹനങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു.
ഇടുക്കി ജില്ലാ ക്രൈം ബ്രാഞ്ച് എസ് പി ജിജിമോൻ കെ എം, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ, കോളേജ് സെക്രട്ടറി സി എ കുഞ്ഞച്ചൻ ചുണ്ടാട്ട്, കോളേജ് ചെയർമാൻ പി.വി. പൗലോസ്, എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ കായിക പരിശീലകൻ പ്രഫ. പി ഐ ബാബുവിനെ ആദരിച്ചു. പ്രിൻസിപ്പൽ ഡോ. പി സോജൻ ലാൽ സ്വാഗതവും, ടെക്ഒളിമ്പ്യാഡ് ജോയിന്റ് കോർഡിനേറ്റർ പ്രഫ. തോമസ് ജോർജ് നന്ദിയും പറഞ്ഞു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും, ട്രോഫിയും നൽകി. കൂടാതെ ശാസ്ത്ര പ്രദർശനത്തിൽ പങ്കെടുത്ത സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും സർട്ടിഫിക്കറ്റും ചടങ്ങിൽ സമ്മാനിച്ചു.
അടിക്കുറിപ്പ്: ടെക്ഒളിമ്പ്യാഡ് ’22 സമാപന സമ്മേളനം ടോമിൻ ജെ തച്ചങ്കരി ഐ പി എസ് ഉത്‌ഘാടനം ചെയ്യുന്നു. പ്രഫ. പി.ഐ. ബാബു, മലയാള മനോരമ ഡെപ്യൂട്ടി ജനറൽ മാനേജർ എസ് രമേശ്, പ്രിൻസിപ്പൽ ഡോ. പി സോജൻ ലാൽ, സെക്രട്ടറി സി ഐ കുഞ്ഞച്ചൻ ചുണ്ടാട്ട്, ഫാ. ജോസ് പരത്തുവയലിൽ, പി എ എം ബഷീർ, ജിജിമോൻ കെ എം, പി.വി. പൗലോസ്, സി കെ ബാബു, പ്രഫ. നിധീഷ് എൽദോ ബേബി, പ്രഫ. തോമസ് ജോർജ് എന്നിവർ സമീപം.