കോതമംഗലം: നെല്ലിക്കുഴിക്ക് സമീപം സ്കൂൾ പടി ജംഗ്ഷൻ കേന്ദ്രികരിച്ചു വ്യാപകമായി മയക്കു മരുന്ന് വില്പന നടക്കുന്നതായ രഹസ്യവിവരം കിട്ടിയതിനെ തുടർന്ന് കോതമംഗലം സർക്കിളിലെ പി.ഓ നിയസിന്റെ നേതൃത്വത്തിലുള്ള ഷാഡോ ടീം ഒരാഴ്ച ആയി പ്രദേശത്ത് രഹസ്യ നിരീക്ഷണം നടത്തി വരുകയും തുടർന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോതമംഗലം സർക്കിൾ ഇൻസ്‌പെക്ടർ എ ജോസ് പ്രതാപിന്റെ നേതൃത്വത്തിൽ നടന്ന റെയ്‌ഡിൽ ആണ് ഉദ്ദേശം 20ഗ്രാം ബ്രൗൺ ഷുഗറുമായി ആസാം നാഗോൺ ജില്ലയിൽ ജറമാരി ഗ്രാമത്തിൽ മൊയ്‌രാബാരി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള നൂർ മുഹമ്മദ്( 27)നെ നെല്ലിക്കുഴി സ്കൂൾ പടി ജംഗ്ഷനിൽ നിന്നും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ രണ്ട് ആഴ്ച മുൻപ് എക്സ്സൈസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു ഓടി രക്ഷപെട്ട നെല്ലിക്കുഴി സ്വദേശിക്കു കൊടുക്കാൻ കൊണ്ട് വന്നതാണെന്ന് ആണ് പ്രാഥമിക നിഗമനം. എക്സ്സൈസ് പാർട്ടിയിൽ സി. ഐ ജോസ് പ്രതാപിനൊപ്പം പി.ഓ നിയാസ്, സിദ്ധിഖ്, സിഇഒ മാരായ ബിജു, നന്ദു, എൽദോ, ഉമ്മർ എന്നിവർ റെയ്ഡിന് നേതൃത്വം നൽകി.